എം-സോണ്‍ റിലീസ് – 1533
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Fincher |
പരിഭാഷ | മൻസൂർ മനു |
ജോണർ | ഡ്രാമ, ഫാന്റസി, റൊമാൻസ് |
തന്റെ പ്രായം പുറകിലോട്ടു സഞ്ചരിക്കുന്ന വളരെ വിരളമായ അസുഖത്തോടു കൂടി ജനിച്ച ബെഞ്ചമിനുമായി ഡെയ്സി എന്ന പെൺകുട്ടി തന്റെ ചെറുപ്പ കാലം തൊട്ടേ സൗഹൃദത്തിലാകുന്നു. ജീവിതത്തിലുട നീളം അവർ ആ സൗഹൃദം നിലനിർത്തുന്നു. ഡൈസിക്ക് പ്രായം കൂടും തോറും ബെഞ്ചമിന് പ്രായം കുറഞ്ഞു വരുന്നു.
ബെഞ്ചമിൻ ബട്ടൺ എന്ന വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. ബെഞ്ചമിൻ ബട്ടണായി ബ്രാഡ് പിറ്റ് വളരെ മികച്ച അഭിനയമാണ് ഇതിൽ കാഴ്ച്ച വെച്ചിരിക്കുന്നത്. ഈ സിനിമ 2009 ലെ ഓസ്കറിൽ 13 നോമിനേഷൻ നേടുകയുണ്ടായി. അതിൽ ബെസ്റ്റ് മേക്കപ്പ് , ബെസ്റ്റ് ആർട് ഡിറക്ഷൻ, ബെസ്റ്റ് വിഷ്വൽ എഫക്ട് എന്നി 3 അവാർഡുകൾ ഈ സിനിമ നേടുകയുണ്ടായി.