The Day After Tomorrow
ദ ഡേ ആഫ്റ്റർ ടുമോറോ (2004)

എംസോൺ റിലീസ് – 2592

Download

15680 Downloads

IMDb

6.5/10

ആഗോളതാപനത്തിന് ഭൂമിയെ ‘ഹിമയുഗത്തിലേക്ക്’ നയിക്കാനാകുമോ? യു.എൻ പാരിസ്ഥിതിക സമ്മേളനത്തിൽ പാലിയോ ക്ലൈമറ്റോളജിസ്റ്റായ ജാക് ഹാളിന്റെ പ്രസ്താവന കേട്ട് നിന്നവരെയെല്ലാം അമ്പരപ്പിലാക്കി. എന്നാൽ ആഗോള താപനം മൂലമുണ്ടാകുന്ന ഉത്തര ധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്രജല പ്രവാഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അത് ഉത്തരധ്രുവത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതെങ്ങനെ ഒരു മഹാ ശീതീകരണത്തിലേക്ക് നയിക്കുമെന്നും ഹാൾ ശാസ്ത്രീയമായി വിശദീകരിക്കുന്നുണ്ട്. പക്ഷേ നൂറോ ആയിരമോ വർഷങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് ജാക് കരുതിയ ആ പ്രതിഭാസം വാസ്തവത്തിൽ സംഭവിച്ചു തുടങ്ങിയിരുന്നു.
Roland Emmerich സംവിധാനം ചെയ്ത് 2004 പുറത്തിറങ്ങിയ Climate Science Fiction Disaster സിനിമയാണ് ‘ദ ഡേ ആഫ്റ്റർ ടുമോറോ’. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും അതോടൊപ്പം കുടുംബ ബന്ധത്തിന്റെ ആഴവും മനസിലാക്കി തരുന്ന മികച്ച ഒരു സിനിമയാണിത്.