The Driver
ദി ഡ്രൈവർ (1978)

എംസോൺ റിലീസ് – 2658

Download

4071 Downloads

IMDb

7.1/10

ഒരു ആക്ഷൻ ത്രില്ലറാണ് ദി ഡ്രൈവർ. രാജ്യത്ത് ബാങ്ക് കൊള്ളയും പിടിച്ചുപറിയും ദിനംപ്രതി വർദ്ധിച്ചുവരുന്നു. അവർക്ക് രക്ഷപ്പെടാൻ സഹായം ചെയ്തുകൊടുക്കുന്ന, ഡ്രൈവിങ്ങിൽ അസാമാന്യ പ്രതിഭയായ “ഡെസ്പരാഡോ” എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഡ്രൈവറാണ് പൊലീസിന്റെ പ്രധാന തലവേദന. കൊള്ളക്ക് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വാഹനമുൾപ്പെടെ നശിപ്പിച്ചുകളയുന്ന “ഡ്രൈവറെ” എങ്ങനെയും പിടികൂടണമെന്നുറപ്പിക്കുന്നു പൊലീസ് ടീം. ഇവർ തമ്മിൽ നടക്കുന്ന കള്ളനും പൊലീസും കളിയെ ഉദ്വേഗജനകമാക്കുന്നത് ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്ന കാർചേസുകളാണ്. ചേസുകളിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന രീതിയും എഡിറ്റിംഗും പിന്നീട് ഇതേ ശ്രേണിയിലിറങ്ങിയ ഫാസ്റ്റ് ൻ ഫ്യൂരിയസ് പോലുള്ള ചിത്രങ്ങൾക്ക് മാതൃകകളായിരിക്കാം. അതുകൊണ്ടുതന്നെ 1978ലിറങ്ങിയ ഈ ത്രില്ലർ ചിത്രം ക്ലാസ്സിക്കിൽ ഇടംപിടിക്കുന്നു.