The Exorcism of Emily Rose
ദി എക്സോര്‍സിസം ഓഫ് എമിലി റോസ് (2005)

എംസോൺ റിലീസ് – 341

പ്രേതബാധ ഉണ്ടെന്ന സംശയത്തിൽ അതൊഴിപ്പിക്കാൻ എക്‌സോർസിസം നടത്തിയത് മൂലം എമിലി റോസ് എന്ന ഒരു പെൺകുട്ടി മരിക്കുന്നു. ഇതേത്തുടർന്ന് എക്‌സോർസിസം നടത്തിയ ഫാദർ മൂർ കൊലപാതകക്കുറ്റത്തിന് പ്രതിക്കൂട്ടിൽ ആവുന്നു. ഇദ്ദേഹത്തിന് വേണ്ടി വാദിക്കാൻ വരുന്ന വക്കീൽ അടക്കം ആരും തന്നെ ഇദ്ദേഹം പറയുന്നത് വിശ്വസിക്കാതിരിക്കുമ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക എന്നത് ഫാദർ മൂറിന് കഠിനമാകുന്നു. ജർമനിയിൽ സംഭവിച്ചെന്ന് പറയപ്പെടുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ കഥ എഴുതിയിരിക്കുന്നത്.