The Fate of the Furious
ദി ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് (2017)

എംസോൺ റിലീസ് – 2352

Subtitle

8656 Downloads

IMDb

6.6/10

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാമത്തെ ചിത്രമാണിത്. ഡൊമിനിക്ക് ടോറെറ്റോയും ലെറ്റിയും അവരുടെ മധുവിധു ആഘോഷിക്കാൻ ക്യൂബയിൽ എത്തിയതാണ്. എന്നാൽ സൈഫർ എന്ന ഒരു സ്ത്രീ ഡോമിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വശീകരിക്കുന്നു. എന്തോ കാരണത്താൽ ഡോമിന് അതിൽ നിന് രക്ഷപ്പെടാനും കഴിയുന്നില്ല. അതോടു കൂടി ഡോമിനെ തടയാൻ അവന്റെ ടീം തന്നെ രംഗത്തിറങ്ങുകയാണ്. പിന്നെ നാം കാണുന്നത് ന്യൂയോർക്ക് നഗരത്തിന്റെ തെരുവുകളിലും ആർട്ടിക് ബാരന്റ്സ് കടലിനടുത്തുള്ള മഞ്ഞുറഞ്ഞ സമതലങ്ങളിലും നടക്കുന്ന കാർ ചേയ്സുകളും, തീ പാറുന്ന പോരാട്ടങ്ങളുമാണ്. എല്ലാത്തിനുമൊടുവിൽ ഡോം ടീമിൽ തിരിച്ചെത്തുമോ എന്നതാണ് ചിത്രം പറയുന്നത്.