The Finest Hours
ദ ഫൈനസ്റ്റ് അവേഴ്സ് (2016)

എംസോൺ റിലീസ് – 2690

Download

17038 Downloads

IMDb

6.7/10

നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

1952 ഫെബ്രുവരി 18 ശക്തമായ കാറ്റിലും മഴയിലും പെട്ട് അമേരിക്കയുടെ oil ടാങ്കർ കപ്പൽ SS Pendleton നടുക്കടലിൽ വെച്ച് രണ്ടായി മുറിയുകയും കപ്പലിലുള്ള ക്രൂ മെമ്പേഴ്സിന്റെ ജീവന് ഭീക്ഷണി ആകുകയും ചെയ്യുന്നു.

തങ്ങളാൽ കഴിയുന്ന രീതിയിൽ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും നിയന്ത്രണവിദേയമാക്കാൻ സാധിക്കാതെ വരുന്നു. അങ്ങനെ Rescue മിഷന് വേണ്ടി കോസ്റ്റ് ഗാർഡിന്റെ ഒരു യൂണിറ്റ് പുറപ്പെടുന്നു.
ശക്തമായ കാറ്റ്, മഴ ഒപ്പം കൊടും തണുപ്പും ഇതിനെ ഒക്കെ തരണം ചെയ്യതു വേണം അവർക്ക് മുന്നോട്ടു പോകാൻ.

ജീവന് തന്നെ ഭീഷണിയാകുന്ന അത്രയ്ക്ക് റിസ്ക്കി ആയ ഓപ്പറേഷൻ ഏറ്റെടുക്കാതെ വേറെ മാർഗ്ഗമൊന്നും ഇല്ലെന്നിരിക്കെ കയ്യിലുള്ള പരിമിതമായ സപ്പോർട്ട് വെച്ച് കപ്പലിൽ ഉള്ളവരെ രക്ഷിക്കാൻ അവർ ഇറങ്ങി തിരിക്കുന്നു.
ഇതുവരെ കണ്ടതിൽ വെച്ച് കോസ്റ്റ് ഗാർഡിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ റിസ്കി ആയിട്ടുള്ള ഓപ്പറേഷൻ കൂടിയായിരുന്നു അത്.

മികച്ച ഡയറക്ഷനും സിനിമോട്ടോഗ്രാഫിയും താരങ്ങളുടെ പ്രകടനവും ചിത്രത്തെ മികച്ച അനുഭവമായി മാറ്റുന്നു.