എം-സോണ്‍ റിലീസ് – 126
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Justin Chadwick |
പരിഭാഷ | നന്ദലാല്‍ ആര് |
ജോണർ | ബയോഗ്രഫി, ഡ്രാമ, റൊമാൻസ് |
84-ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന് അക്ഷരാഭ്യാസം നേടി, ഗിന്നസ് ബുക്കിലിടം പിടിക്കുകയും ഐക്യരാഷ്ട്രസഭയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്ത കെനിയന്‍ സ്വാതന്ത്ര്യസമര സേനാനി മറൂഗെയെക്കുറിച്ചാണ് ദ ഫസ്റ്റ് ഗ്രേഡര്‍ എന്ന സിനിമ. ഈ സിനിമ വെറുമൊരു ജീവചരിത്രമല്ല. ഒരു ദേശത്തിന്റെ പോരാട്ടചരിത്രം കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തെ നിര്‍ഭയം വെല്ലുവിളിച്ച ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണിത്. സിനിമയോ ടെലിവിഷനോ ക്യാമറയോ കണ്ടിട്ടില്ലാത്ത കുറെ സ്കൂള്‍കുട്ടികളാണ് ‘ദ ഫസ്റ്റ് ഗ്രേഡര്‍ ‘ എന്ന സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ 1953 ല്‍ ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ രക്തരൂക്ഷിതമായ ഒരു കലാപം നടന്നു. കിക്കുയു ഗോത്രവര്‍ഗത്തില്‍പ്പെട്ട ചെറുപ്പക്കാരാണ് കലാപം നയിച്ചത്. ആയിരക്കണക്കിനാളുകള്‍ മരിച്ചു. പത്ത് ലക്ഷത്തിലധികം കിക്കുയു വംശജര്‍ ബ്രിട്ടീഷുകാരുടെ തടവിലായി. ഒടുവില്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. എങ്കിലും, ലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ ആ കലാപം കെടാക്കനലായി. സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ കുടുംബത്തെ ബലി കൊടുത്ത വിപ്ലവകാരിയായിരുന്നു കിമാനി ഞാങ്ങ മറുഗെ. മറുഗെക്ക് രണ്ട് ജീവിതമുണ്ട്. ഒന്ന്, വിപ്ലവകാരിയുടെ യൗവനകാലം. മറ്റൊന്ന്, ഏകാന്തതയുടെ വാര്‍ധക്യം. ഈ രണ്ട് ജീവിതവും തമ്മിലുള്ള ബന്ധിപ്പിക്കലാണ് സംവിധായകന് നിര്‍വഹിക്കുന്നത്.