The French Connection
ദി ഫ്രഞ്ച് കണക്ഷൻ (1971)

എംസോൺ റിലീസ് – 1752

Download

1512 Downloads

IMDb

7.7/10

‌1971ൽ ഇറങ്ങിയ, വില്യം ഫ്രൈഡ്കിൻ സംവിധാനം ചെയ്ത സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലർ ചലച്ചിത്രമാണ് ഫ്രഞ്ച് കണക്ഷൻ. റോബിൻ മൂറിന്റെ ‘ദ ഫ്രഞ്ച് കണക്ഷൻ : എ ട്രൂ അക്കൌണ്ട് ഓഫ് കോപ്സ്, നർക്കോട്ടിക്സ് ആന്റ് ഇന്റർനാഷണൽ കോൺസ്പിറസി’ എന്ന 1969 ലെ നോൺ-ഫിക്ഷൻ നോവലിനെ അവലംബമാക്കി ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഏണസ്റ്റ് ടിഡിമാൻ ആയിരുന്നു. ചില ലഹരിമരുന്ന് ഇടപാടുകളെ കുറിച്ചുള്ള അവ്യക്തമായ സൂചനകളുടെ ചുവട് പിടിച്ച് ന്യോയോർക്ക് നഗരത്തിലെ വലിയൊരു ലഹരിമരുന്ന് മാഫിയയെ പിടികൂടാൻ ഇറങ്ങിത്തിരിച്ച രണ്ട് പോലീസ് ഡിറ്റക്ടീവുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ‌

ജീൻ ഹാക്ക്‌മാൻ, റോയ് ഷെയ്ഡർ, ഫെർണാണ്ടോ റെ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുനത്. ഹോളീവുഡ് സിനിമയിൽ നിർണായക മാറ്റം കൊണ്ടുവന്ന ന്യൂ-ഹോളീവുഡ്‌ യുഗത്തിലേക്കുള്ള ചുവടുവെപ്പിലെ നിർണായകമായ ചിത്രങ്ങളിൽ ഒന്നായി ഇതിനെ വിശേഷിപ്പിക്കാം. അഭിനേതാക്കളുടെ മികച്ച പ്രകടനം, ഔട്ട്ഡോർ ആക്ഷൻ രംഗങ്ങളുടെ പൂർണ്ണത, ശബ്ദലേഖനം എന്നിവ എടുത്ത് പറയേണ്ടവയാണ്. 1971 ലെ മികച്ച ചിത്രം, തിരക്കഥ, നടൻ, എഡിറ്റിംഗ്, സംവിധായകൻ എന്നീ അഞ്ച് അക്കാദമി അവാർഡുകൾ നേടുകയുണ്ടായി. 1968 ൽ MPAA ഫിലിം റേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കപ്പെട്ടതിനു ശേഷം മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ ലഭിച്ച ആദ്യത്തെ R-റേറ്റുചെയ്യപ്പെട്ട സിനിമയാണിത്.