എംസോൺ റിലീസ് – 35
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Ford Coppola |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ഡ്രാമ, ക്രൈം |
ഗോഡ്ഫാദർ – ലോകസിനിമകളിലെ ഗ്യാങ്സ്റ്റർ സിനിമകളുടെ തമ്പുരാൻ! ഇങ്ങനെയാണ് ഈ കൾട്ട് ക്ലാസ്സിക് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മരിയോപുസ്സോയുടെ ഗോഡ്ഫാദർ എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു 26 വയസ്സുള്ള ഫ്രാൻസിസ് ഫോർഡ് കപ്പോള.
“അവന് ഞാൻ നിരസിക്കാനാകാത്ത ഒരു ഒഫർ നൽകും” എന്ന ഡയലോഗൊക്കെ ഇന്നോളമിറങ്ങിയ ആയിരം ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ പല രൂപത്തിൽ വന്നിട്ടുണ്ടാകാം. അതുതന്നെയാണ് ഗോഡ്ഫാദർ എല്ലാ ഗ്യാങ്സ്റ്റർ ചിത്രങ്ങളുടേയും തലതൊട്ടപ്പനായി തുടരുന്നതും. കമലിൻ്റെ നായകനും മമ്മൂട്ടിയുടെ ഭീഷ്മപർവ്വവും അതിൽ ചിലത് മാത്രം.
മർലൻ ബ്രാൻഡോയുടെ അഭിനയമികവിന് ഓസ്കർ നേടിക്കൊടുത്ത ചിത്രം ആ വർഷം 5 ഓസ്കർ സ്വന്തമാക്കുന്നുണ്ട്. മാഫിയാത്തലവൻമാരുടെ കുടിപ്പകയുടെ കഥപറഞ്ഞ ഗോഡ്ഫാദറിന് 2 വർഷത്തിന് ശേഷം രണ്ടാംഭാഗവും ഉണ്ടായി, ശേഷം മൂന്നാം ഭാഗവും. കലയും കച്ചവടവും അത്രമേൽ സമന്വയിച്ച ചലച്ചിത്ര കാവ്യമാണ് ഗോഡ്ഫാദർ.