എം-സോണ്‍ റിലീസ് – 35

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Francis Ford Coppola |
പരിഭാഷ | അരുണ്‍ ജോർജ് ആന്റണി, പ്രജീഷ് |
ജോണർ | ക്രൈം, ഡ്രാമ |
മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും – കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അഭിനയത്തിനും ഓസ്ക്കാര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങള്‍ ( 5 എണ്ണം) ലഭിച്ചതിന് പുറമെ സംഗീതത്തിന് ബഫ്താ അവാര്‍ഡും ലഭിച്ചു.