എം-സോണ്‍ റിലീസ് – 783

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jamie Uys |
പരിഭാഷ | മുനീർ എം. പി |
ജോണർ | കോമഡി |
1980-ൽ റിലീസ് ചെയ്ത ഒരു സൗത്ത് ആഫ്രിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി. ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം ദ ഗോഡ്സ് മസ്റ്റ് ബി ക്രേസി ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം ബോട്സ്വാന കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കലഹാരി മരുഭൂമിയിൽ താമസിക്കുന്ന സൈ എന്ന് പേരുള്ള ഒരു ബുഷ്മാൻ ബുഷ്മാൻ കലഹാരി മരുഭൂമിയിൽ ഉള്ള ഒരു കൂട്ടം ഗോത്രവർഗം ചുറ്റിപറ്റിയാണ് കഥ നടക്കുന്നത്. ഒരു ദിവസംസൈക്കു ഒരു കൊക്കകോള കുപ്പി കിട്ടുകയും അത് ദൈവം തന്ന സമ്മാനമാണെന്ന് വിചാരിച്ചു അത് അവർ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നു. ആകെ ഒരു കുപ്പി മാത്രം ഉള്ളതിൽ ആ കുപ്പിയെ പറ്റി അവർക്കിടയിൽ അടി കൂടുകയും സൈ ആ കുപ്പി കൊണ്ട് കളയാൻ തീരുമാനിക്കുന്നു. അങ്ങനെ ഇറങ്ങി തിരിക്കുന്നതിനിടയിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് ബാക്കി. ഇടയ്ക്കിടക്ക് മറ്റു പല കഥപത്രങ്ങളും വന്നു ചേരുന്നുണ്ട്, ബയോളജിസ്റ് ആൻഡ്രൂ, ഒരു സ്കൂൾ ടീച്ചർ അങ്ങനെ അങ്ങനെ നീണ്ടു പോകുന്നു…