The Good Dinosaur
ദി ഗുഡ് ഡൈനോസർ (2015)

എംസോൺ റിലീസ് – 1789

Download

3356 Downloads

IMDb

6.7/10

വളരെ ധൈര്യശാലിയായ ഒരു അച്ഛനും, സ്നേഹമുള്ള ഒരു അമ്മയും ഒരു സഹോദരിയും സഹോദരനും അടങ്ങുന്ന ഒരു കുടുബമാണ് ആർലോയുടേത്.
ഒരു ദിവസം തന്റെ കൃഷിയെല്ലാം കാട്ടിൽ നിന്നും വന്ന ഒരു മനുഷ്യകുഞ്ഞ് ഭക്ഷിക്കുന്നു.അതിനെ പിടികൂടാനായി ആർലോയും അവന്റെ അച്ഛനും കൂടി കാട്ടിലേക്ക് പോകുന്നു.അവിടെ വെച്ച് ആർലോയ്ക്ക് അവന്റെ അച്ഛനെ നഷ്ടപ്പെടുന്നു.വേദനയോടെ ആർലോ വീട്ടിലേക്ക് തിരിച്ചു വരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ആർലോ ആ മനുഷ്യകുഞ്ഞിനെ കണ്ടുമുട്ടുന്നു.അതിനെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ കാൽ വഴുതി ആർലോ പുഴയിലേക്ക് വീഴുന്നു.
കണ്ണ് തുറന്നപ്പോൾ അവൻ അപരിചിതമായ ഒരു സ്ഥലത്താണ്.
ആർലോ തിരിച്ച് വീട്ടിലെത്തുമോ?
തിരിച്ച് വീട്ടിലേക്കുള്ള വഴിയിൽ അവൻ ആരെയൊക്കെ കണ്ടുമുട്ടും?

മലകളാൽ മറഞ്ഞുപോയ തന്റെ വീട്ടിലേക്കുള്ള ആർലോയുടെ യാത്രയാണ് ഈ മൂവി നമുക്ക് കാണിച്ച് തരുന്നത്.
മികച്ച ആനിമേഷൻ മൂവികളിലൊന്നായ ‘ഇൻസൈഡ് ഔട്ട്’ എന്ന ആനിമേഷൻ മൂവിയുടെ പ്രവർത്തകർ തന്നെയാണ് ഈ മൂവിയും നമുക്ക് നൽകിയിരിക്കുന്നത്.