The Guns of Navarone
ദി ഗണ്‍സ് ഓഫ് നാവറോണ്‍ (1961)

എംസോൺ റിലീസ് – 2095

IMDb

7.5/10

Movie

N/A

അലിസ്റ്റർ മക്ലീൻ ന്റെ ഇതേ പേരിലുള്ള 1957 ലെ നോവലിനെ അധികരിച്ചു 1961 -ൽ   ജെ. ലീ തോംസൺ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗൺസ് ഓഫ് നവറോൺ”. 1961 ലെ പണം വാരി പടങ്ങളിൽ ഒന്ന്.  ഗ്രിഗറി പെക്ക്, ആന്റണി ക്വിൻ, ഡേവിഡ് നിവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും, മികച്ച തിരക്കഥക്കും ഉൾപ്പെടെ 1961 ലെ 7 ഓസ്കാർ നോമിനേഷനും. സ്പെഷ്യൽ എഫക്ട് ന് ഓസ്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. ഖെറോസ് ദ്വീപിൽ കുടുങ്ങിപ്പോയ രണ്ടായിരത്തോളം ബ്രിട്ടീഷ് പട്ടാളക്കാരെ രക്ഷിക്കുന്നതിന് വേണ്ടി സഖ്യസേന ആറു പടക്കപ്പലുകൾ  അയക്കുന്നു. പക്ഷേ പടക്കപ്പലുകൾക്കു  ദ്വീപിൽ എത്തണമെങ്കിൽ അതിനടുത്തുള്ള നവറോൺ ദ്വേപിലെ രണ്ട് റഡാർ നിയന്ത്രിത തോക്കുകൾ നശിപ്പിക്കണം. ആ ദൗത്യവുമായി ഒരു സംഘം പട്ടാളക്കാർ യാത്രതിരിക്കുന്നു.