The Harvest
ദ ഹാർവെസ്റ്റ് (2013)

എംസോൺ റിലീസ് – 3309

Download

4224 Downloads

IMDb

6.1/10

Movie

N/A

അച്ഛന്റെയും അമ്മയുടെയും മരണശേഷം മെറിയൻ എന്ന പെൺകുട്ടി തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പുതിയ സ്ഥലത്തേക്ക് താമസം മാറി വരുന്നു.അവിടെവച്ച് രോഗബാധിതനായ ആൻഡി എന്ന കുട്ടിയെ അവൾ പരിചയപ്പെടുന്നു. എന്നാൽ ആൻഡിയുടെ കൂടെ കളിക്കാൻ മെറിയൻ വരുന്നത് അവന്റെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലെന്ന് അവൾ അറിയുന്നു. തുടർന്ന് അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ദുരൂഹതകളുള്ളതായി അവൾ മനസ്സിലാക്കുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മറിയാൻ ആൻഡിയുടെ വീടിന്റെ ബേസ്മെന്റിൽ എത്തിച്ചേരാൻ ഇടയാവുന്നു. എന്നാൽ അവിടെവച്ച് മെറിയൻ അമ്പരപ്പിക്കുന്ന ഒരു കാഴ്ച്ച കണ്ട് ഞെട്ടുന്നു. എന്തായിരിക്കാം അത്?