The Hateful Eight
ദി ഹേറ്റ്ഫുൾ എയ്റ്റ് (2015)

എംസോൺ റിലീസ് – 1157

പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ്‌ റോക്ക്‌ ജയിലിലേക്ക്‌ തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്‌. യാത്രാമദ്ധ്യേ മേജർ മാർക്കസ്‌ വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ്‌ റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന ക്രിസ്‌ മാനിക്സ്‌ എന്ന ചെറുപ്പക്കാരനും അവർക്കൊപ്പം കൂടുന്നു. കനത്ത മഞ്ഞുവീഴ്ച്ച കാരണം ഒരു സത്രത്തിൽ അഭയം തേടുന്ന ജോൺ രുത്തും കൂട്ടരും അവിടെവെച്ച്‌ മറ്റു നാല് പേരേ കൂടി കണ്ടുമുട്ടുന്നു. പിന്നീട്‌ അവിടെ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ കണ്ടുതന്നെ മനസ്സിലാക്കുക.