എം-സോണ്‍ റിലീസ് – 81
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Jackson |
പരിഭാഷ | കുഞ്ഞി തത്ത |
ജോണർ | അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി |
ലോർഡ് ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ്‍ സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് “ഹോബിറ്റ്”. J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ് ഇത് രണ്ടും എഴുതിയത്. അതിന്‍റെ ആദ്യത്തെ പാർട്ട് ആണ് “THE HOBBIT: AN UNEXPECTED JOURNEY ” .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ നല്ല വിജയമായിരുന്നു. ബിൽബൊ ബാഗിൻസ് എന്ന സാധാരണക്കാരനായ ഹോബിറ്റ് ഒട്ടും പ്രതീക്ഷിക്കാതെ നടത്തുന്ന യാത്രയാണ് ഈ കഥയുടെ അടിത്തറ. ഈ യാത്രയിൽ ബിൽബൊ കണ്ടെടുക്കുന്ന മോതിരമാണ് ലോർഡ് ഓഫ് ദ റിംഗ് എന്ന കഥയ്ക്ക് വഴി വെക്കുന്നത്. ബിൽബൊ ബാഗിൻസ് ആയി മാർട്ടിൻ ഫ്രീമാൻ മനോഹരമായ അഭിനയം ആണ് കാഴ്ച്ച വെക്കുന്നത്. ഗ്രാഫിക്സിലും എൻവിയോണ്‍മെന്റിലും, കോസ്റ്റ്യൂം ഡിസൈനിങ്ങിലും ഉള്ള മികവ് കാരണം, നമ്മൾ മിഡിൽ എർത്തിൽ ജീവിക്കുന്നു എന്ന അനുഭൂതി ഈ സിനിമ ഉണ്ടാക്കി തരും. ലോർഡ് ഓഫ് ദ റിങ്ങിൽ നിന്നും വ്യത്യസ്ഥമായി അൽപ്പം തമാശയും, കുറച്ച് ആക്ഷനും ഒക്കെ വെച്ചാണ് ഈ സിനിമ പീറ്റർ ജാക്ക്സണ്‍ എടുത്തിട്ടുള്ളത്.