The Hobbit: The Battle of the Five Armies
ദി ഹോബിറ്റ്: ദി ബാറ്റിൽ ഓഫ് ദി ഫൈവ് ആ൪മീസ് (2014)

എംസോൺ റിലീസ് – 812

Download

9308 Downloads

IMDb

7.4/10

പീറ്റർ ജാക്സൺ സംവിധാനം ചെയ്ത 2014 ലെ ഒരു ഫാന്റസി ആക്ഷൻ സിനിമയാണ് ദ ഹോബിറ്റ്: ദ ബാറ്റിൽ ഓഫ് ദ ഫൈവ്‌ ആർമീസ്. ഫാൻ വാൽഷ്, ഫിലിപ ബോയിൻസ്, പീറ്റർ ജാക്സൺ, ഗില്ലർമോ ദെൽ തോറോ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ജെ.ആർ.ആർ. റ്റോൾകീൻ എഴുതിയ നോവൽ “ദ ഹോബിറ്റ്” എന്ന നോവൽ അടിസ്ഥാനമാക്കി നിർമിച്ച മൂന്നു ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രമാണിത്. ആദ്യ ഭാഗമായ ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്റ്റഡ് ജേർണി (2012), ശേഷം ഇറങ്ങിയ ദ ഹോബിറ്റ്: ദ ഡെസൊലേഷൻ ഓഫ് സ്മോഗ് (2013) എന്നിവയാണ് പരമ്പരയിലെ മറ്റ്‌ ചിത്രങ്ങൾ. ഇവയെല്ലാം ചേർന്ന് പീറ്റർ ജാക്ക്സന്റെ “ലോർഡ് ഓഫ് ദ റിങ്സ്” ചലച്ചിത്ര പരമ്പരയുടെ കാലക്രമത്തിന് മുൻപ്‌ നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്നു.

ന്യൂലൈൻ സിനിമ, മെട്രോ-ഗോൾഡ്വിൻ-മേയർ എന്നിവരുമായി ചേർന്ന് വിങ്നട്ട് ഫിലിംസ് നിർമ്മിച്ച ഈ ചിത്രം വാർണർ ബ്രോസ് പിക്ചേഴ്സാണ് വിതരണം ചെയ്തത്. 2014 ഡിസംബർ 11 ന് ന്യൂസിലാൻഡ്, ഡിസംബർ 12 ന് ബ്രിട്ടൻ, ഡിസംബർ 17 ന് യുഎസ് എന്നിവിടങ്ങളിൽ ഈ ചിത്രം പുറത്തിറങ്ങി. മാർട്ടിൻ ഫ്രീമാൻ, ഇയാൻ മക്കെല്ലൻ, റിച്ചാർഡ് ആർമിറ്റേജ്, ഇവാഞ്ചിൻ ലില്ലി, ലീ പേസ്, ലൂക്ക് ഇവാൻസ്, ബെനഡിക്ട് കുംബർബൈച്ച്, കെൻ സ്റ്റോട്ട്, ജെയിംസ് നെസ്ബിറ്റ്, കേറ്റ് ബ്ലാഞ്ചറ്റ്, ഇയാൻ ഹോം, ക്രിസ്റ്റഫർ ലീ, ഹ്യൂഗോ വീവിംഗ്, ഒർലാൻഡോ ബ്ലൂം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ആഗോളതലത്തിൽ 956 ദശലക്ഷം ഡോളർ വരുമാനം നേടി. 2014-ലെ ഏറ്റവും വരുമാനം നേടിയ രണ്ടാമത്തെ സിനിമയും എക്കാലത്തെയും നാൽപതാം സിനിമയുമാണിത്. മികച്ച മികച്ച ശബ്ദ എഡിറ്റിംഗിനുള്ള അക്കാദമി അവാർഡ് നാമനിർദേശം ഈ സിനിമക്ക് ലഭിച്ചു.