The Last Emperor
ദ ലാസ്റ്റ് എംപറര്‍ (1987)

എംസോൺ റിലീസ് – 98

ബെര്‍ണാഡോ ബര്‍ട്ടോലൂച്ചി സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ ഇംഗീഷ് ചലച്ചിത്രം. ചൈനയുടെ അവസാന ചക്രവര്‍ത്തിയായിരുന്ന ക്വിങ്ങ് രാജവംശത്തിലെ ഐസിന്‍-ജിയോറോ പുയി(Aisin-Gioro Pu Yi) യുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ഈ ചിത്രം ഒരുപാട് നിരൂപക/പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.

ഐസിന്‍-ജിയോറോ പുയി യുടെ മൂന്നാം വയസ്സിലെ ചക്രവര്‍ത്തിയായിയുള്ള കിരീടധാരണം മുതല്‍, യവ്വനത്തിലെ കൊട്ടാരത്തില്‍ നിന്നുള്ള പടിയിറക്കവും, ജപ്പാന്‍റെ കളിപ്പാവയായി രണ്ടാം ലോകയുദ്ധകാലത്ത് മഞ്ചൂരിയയുടെ ചക്രവര്‍ത്തിയായുള്ള ഭരണകാലവും, തുടര്‍ന്ന്‍ നീണ്ട പതിനഞ്ച് വര്‍ഷത്തോളം കമ്യൂണിസ്റ്റ്‌ ഭരണത്തിന്‍കീഴില്‍ യുദ്ധകുറ്റവാളിയായിയുള്ള തടവറവാസത്തോടെ ചക്രവര്‍ത്തിയില്‍ നിന്നും പച്ചയായ മനുഷ്യനിലേക്കുള്ള അദ്ദേഹത്തിന്റെ പരിണാമം വരെ ഈ ചിത്രത്തില്‍ അതീവ ഹൃദ്യമായി അനാവരണം ചെയ്തിരിക്കുന്നു. മികച്ച ചിത്രത്തിനുള്‍പ്പടെ 9 അക്കാദമി അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഭൂരിഭാഗവും ചൈനയില്‍ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ അനുമതിയോടെ യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ വച്ച് തന്നെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.