The Legend of 1900
ദി ലെജന്‍ഡ് ഓഫ് 1900 (1998)

എംസോൺ റിലീസ് – 727

ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ജുസെപ്പെ ടൊർനാട്ടോറെ സംവിധാനം ചെയ്ത് 1998 പുറത്തിറങ്ങിയ ചിത്രമാണ് ദി ലെജെന്‍ ഓഫ്റ് 1900.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലം. യൂറോപ്പിൽ നിന്ന് വൻതോതിൽ ആളുകൾ അമേരിക്കയിലേക്ക് കുടിയേറിക്കൊണ്ടിരുന്നക്കൊണ്ടിരുന്ന സമയം. വിർജിനിയൻ എന്ന കപ്പലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന ഒരു നവജാതശിശുവിനെ ആ കപ്പലിലെ തൊഴിലാളികൾ എടുത്തുവളർത്തുന്നു. ആ കുട്ടിയുടെ ഹൃദയസ്പർശിയായ ജീവിതകഥയാണ് ‘ദി ലെജൻഡ് ഓഫ് 1900 .’ ലോകസിനിമയിലെ ക്‌ളാസ്സിക്കുകൾ എന്ന് നിസ്സംശയം പറയാവുന്ന ‘സിനിമാ പാരഡീസോ ‘, ‘മലെന’ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സുപ്രസിദ്ധ ഇറ്റാലിയൻ സംവിധായകൻ ജുസെപ്പെ ടൊർനാട്ടോറെന്റെ അതിമനോഹരമായ മറ്റൊരു കലാസൃഷ്ടിയാണ് ഈ സിനിമ. സാമ്പ്രദായികമായ കാഴ്ച്ചകൾക്കും കാഴ്ചപ്പാടുകൾക്കുമപ്പുറം വൈകാരികതയുടെ സത്യസന്ധമായ നേർക്കാഴ്ചകളിലൂടെ മനുഷ്യമനസ്സിന്റെ അർത്ഥവ്യാപ്തിയിലേക്ക് കടന്നുചെല്ലുന്ന യാത്രകളാണ് ടൊർണാറ്റോറിന്റെ കഥാപാത്രസൃഷ്ടികൾ. ആ പതിവ് ഇവിടെയും തെറ്റിക്കുന്നില്ല അദ്ദേഹം. ഏതൊരു ജീവജാലത്തിന്റെയും പോലെ മനുഷ്യന്റെ ആവാസവ്യവസ്ഥ എങ്ങനെയാണ് അവന്റെ സ്വഭാവസവിശേഷതകളെ സ്വാധീനിക്കുന്നത്? അതെങ്ങനെയാണ് അവന്റെ സ്വത്വബോധത്തിന്റെ ഊടും പാവും നെയ്ത് അവന്റെ സാമൂഹികമായ നിലനിൽപ്പിനെയും സുരക്ഷയേയും നിർവചിക്കുന്നത്? ഇത്തരം അന്വേഷണങ്ങളാണ് ഈ സിനിമയുടെ കാതൽ. മനോഹരമായ ഒരു ജീവിതകഥയിലൂടെ സംവിധായകൻ വരച്ചിടുന്ന ചിത്രങ്ങൾ പ്രേക്ഷനെ സിനിമ കണ്ടു കഴിഞ്ഞും ചിന്തിപ്പിക്കും.