The Lion King
ദ ലയൺ കിംങ് (1994)
എംസോൺ റിലീസ് – 811
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Roger Allers, Rob Minkoff |
പരിഭാഷ: | ഫഹദ് അബ്ദുൽ മജീദ് |
ജോണർ: | അഡ്വെഞ്ചർ, അനിമേഷൻ, ഡ്രാമ |
വാൾട്ട് ഡിസ്നിയുടെ 32 ആമത്തെ ആനിമേഷൻ സിനിമയാണ് ദി ലയൺ കിംഗ്. സാധാരണ ആനിമേഷൻ സിനിമയിൽ നിന്നും വ്യത്യസ്തമായി ഈ സിനിമയിൽ ഒരുപാട് സംഭാഷണങ്ങൾക്ക് രണ്ട് അർത്ഥങ്ങൾ ഉണ്ട് .. അതുകൊണ്ടുതന്നെ വെറുതെ പരിഭാഷ ചെയ്താൽ ചില സംഭാഷണങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ എന്ന് തോന്നും..അതുകൊണ്ട് അങ്ങനെയുള്ളവയുടെ കൂടെ തന്നെ ചാര നിറത്തിൽ അതിന്റെ രണ്ടാമത്തെ അർത്ഥവും എഴുതിയിട്ടുണ്ട്..ഇങ്ങനെ ഇത്രയധികം രണ്ട് അർത്ഥങ്ങൾ ഉള്ള ആനിമേഷൻ എന്നല്ല സിനിമ തന്നെ വേറെ ഇല്ലെന്ന് തോന്നുന്നു… അതുപോലെ തന്നെ പ്രാസമൊപ്പിച്ചുള്ള വരികളാണ് മറ്റൊരു പ്രത്യേകത..അതും വെറുതെ ഏതെങ്കിലും ഒരു മലയാളം പാട്ട് കൊണ്ട് replace ചെയ്യാൻ കഴിയുന്നവയല്ല..കാരണം ഇതിലെ പാട്ടുകളിലൂടെയാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്..അവ സംഭാഷണം പോലെ എഴുത്തുകയാണ് ചെയ്തിരിക്കുന്നത്.