എം-സോണ്‍ റിലീസ് – 1299

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jon Favreau |
പരിഭാഷ | ഫഹദ് അബ്ദുള്‍ മജീദ് |
ജോണർ | ആനിമേഷന്‍ , അഡ്വെഞ്ചര്‍, ഡ്രാമ |
Info | 163772873E4529EA403B83D53479DE0A4C743878 |
ഇപ്പോൾ യുവാക്കളായ ഒരു തലമുറയെ വിളിക്കുന്നത് 90 കളിലെ കുട്ടികൾ എന്നാണ്. അവരുടെ നൊസ്റ്റാൾജിയ തുളുമ്പുന്ന ഓർമ്മയാണ് ലയൺ കിംങ് എന്ന 1994 ൽ റിലീസ് ആയ ആനിമേഷൻ സിനിമ.
25 വർഷങ്ങൾക്ക് ശേഷം ലയൺ കിംങ് ലൈവ് ആക്ഷൻ സിനിമയായി വന്നിരിക്കുകയാണ്. ഒറ്റ നോട്ടത്തിൽ കാർട്ടൂൺ ആയിരുന്നതിനെ നേരെ ലൈവ് ആക്ഷൻ ആക്കി സംഭാഷണങ്ങൾക്ക് പോലും ഒരു മാറ്റവും ഇല്ല എന്ന് തോന്നുമെങ്കിലും സത്യത്തിൽ സംഭാഷണങ്ങൾക്ക് മാറ്റമുണ്ട്. 94 ലെ സിനിമ കണ്ട പ്രേക്ഷകനും പുതിയൊരു അനുഭവമായിരിക്കും ഈ സിനിമ.
അയൺമാൻ, ദ ജംഗിൾ ബുക്ക് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും നടനുമായ ജോൺ ഫാവ്റ്യുവാണ് 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.