എം-സോണ്‍ റിലീസ് – 1396

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Yorgos Lanthimos |
പരിഭാഷ | അനുരാധ |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
പട്ടണത്തിലെ നിയമങ്ങൾ അതീവ വിചിത്രമാണ്. പ്രണയിതാക്കൾക്ക് മാത്രമേ അവിടെ അതിജീവനമുള്ളു; ഏകാന്തത ശിക്ഷയർഹിക്കുന്ന പാതകമാണ്. 45 ദിവസത്തെ ഹോട്ടൽ താമസ കാലാവധിയ്ക്കുള്ളിൽ പങ്കാളികളെ കണ്ടെത്താനാവാത്ത ഏകാകികളെ പട്ടിയോ പഴുതാരയോ ആയി രൂപം മാറ്റുന്നു. ഡേവിഡും ഇതേ പരീക്ഷയ്ക്ക് ഇരയാവാൻ പോകുകയാണ്, പക്ഷേ അയാളെ കാത്തിരിക്കുന്നത് മറ്റൊരു വിധിയാണ്.
പ്രണയത്തിന്റെ കാൽപ്പനികതയെ കറുപ്പും വെളുപ്പും മാത്രമുള്ള ഒരു ഡിസ്റ്റോപ്പിയൻ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് യോർഗോസ് ലന്തിമോസെന്ന വിശ്വപ്രസിദ്ധ ചലച്ചിത്രകാരൻ.