The Lodger: A Story of the London Fog
ദ ലോഡ്‌ജർ: എ സ്റ്റോറി ഓഫ് ദ ലണ്ടൻ ഫോഗ് (1927)

എംസോൺ റിലീസ് – 3682

IMDb

7.3/10

Movie

N/A

ദിവസങ്ങളായി ലണ്ടൻനഗരം ഭീതിയിലാണ്. അതിനുകാരണം ഒരു അജ്ഞാതകൊലയാളിയും. എല്ലാ ചൊവ്വാഴ്ചരാത്രിയും അയാൾ, മൂടൽമഞ്ഞിന്റെ മറവിൽ ഓരോ യുവതികളെ കൊല്ലാനായി തിരഞ്ഞെടുക്കുന്നു. അവർക്കെല്ലാം പൊതുവായൊരു സവിശേഷതയുണ്ട് — സ്വർണ്ണത്തലമുടി! ആൽഫ്രഡ് ഹിച്ച്കോക്കിനെ ഇന്നു നാം കാണുന്നതരത്തിലുള്ള സംവിധായകനാക്കിമാറ്റിയതിൽ സുപ്രധാനപങ്കുവഹിച്ച ചിത്രമാണ് ‘ദ ലോഡ്‌ജർ: എ സ്റ്റോറി ഓഫ് ദ ലണ്ടൻ ഫോഗ്’. അദ്ദേഹത്തിന്റെ ആദ്യ ത്രില്ലർ സിനിമ.