എം-സോണ്‍ റിലീസ് – 746

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Mullan |
പരിഭാഷ | അരുൺ ജോർജ് ആന്റണി |
ജോണർ | Drama |
കത്തോലിക്കാ സഭ അയര്‍ലണ്ടിലെമ്പാടും നടത്തിപ്പോന്നിരുന്ന മഗ്ദലൈന്‍ ലോണ്ട്രി അഥവാ മഗ്ദലൈന്‍ അസൈലം പശ്ചാത്തലമാക്കിയ ചലച്ചിത്രം. അറുപതുകള്‍ വരെ അയര്‍ലണ്ടിലെമ്പാടും മുഖ്യമായും കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തതെപ്പെട്ടിരുന്ന സ്ഥാപനങ്ങളാണ് മഗ്ദലൈന്‍ ലോണ്ട്രികള്‍. സമൂഹം വഴിപിഴച്ചവര്‍(Fallen Sisters) എന്ന് വിധിച്ച പെണ്‍കുട്ടികളെ സന്മാര്‍ഗം പഠിപ്പിക്കുന്നയിടങ്ങളായി പറയപ്പെട്ടിരുന്ന ഇവയ്ക്കുള്ളില്‍ യഥാര്‍തത്തില്‍ നടന്നിരുന്നത് അടിമപ്പണിയായിരുന്നു, പ്രധാനമായും തുണിയലക്ക് സംബന്ധമായ ജോലികള്‍. നരകതുല്യമായ സാഹചര്യങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ അവിടെയെത്തിപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവിതം എരിഞ്ഞുതീര്‍ന്നു. ഇത്തരത്തില്‍ അവിടെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നെത്തിപ്പെടുന്ന മൂന്നു പെണ്‍കുട്ടികളുടെ കഥയാണ് പീറ്റര്‍ മുല്ലെന്‍ സംവിധാനം ചെയ്ത മഗ്ദലൈന്‍ സിസ്റ്റെഴ്സ് എന്ന ഈ ചിത്രം പറയുന്നത്. 2002 ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ചിത്രമാണിത്