The Navigator
ദ നാവിഗേറ്റർ (1924)

എംസോൺ റിലീസ് – 20

IMDb

7.5/10

Movie

N/A

റോളോ ട്രെഡ്‌വേ എന്ന ചെറുപ്പക്കാരന് പെട്ടെന്നൊരു പൂതി; ഒരു കല്ല്യാണം കഴിക്കാൻ. അയാൾ അയൽപ്പക്കത്തെ സുമുഖിയായ ചെറുപ്പക്കാരിയോട് വിവാഹാഭ്യർത്ഥന നടത്തി. ഉടൻതന്നെ അവളത് നിരസിക്കുകയും ചെയ്തു. പക്ഷേ, അയാളൊരു പ്രത്യേകതരക്കാരനായതുകൊണ്ട് മധുവിധുവിനുള്ള ഏർപ്പാടുകളെല്ലാം കാലേക്കൂട്ടി ചെയ്തിരുന്നു. അങ്ങനെ വധുവിനെക്കൂടാതെ യാത്രയ്ക്കു പുറപ്പെടുകയാണ് ട്രെഡ്‌വേ കുടുംബത്തിലെ ഇളമുറത്തമ്പുരാൻ. ശേഷം സംഭവിച്ചതറിയാൻ സിനിമ കാണുക.

ബസ്റ്റർ കീറ്റന്റെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റും, അദ്ദേഹത്തിന്റെ മികച്ച അഞ്ചു ചലച്ചിത്രങ്ങളെടുത്താൽ അതിലൊന്നുമാകുന്ന ‘ദ നാവിഗേറ്റർ‘ സാംസ്കാരികമായും ചരിത്രപരമായും സൗന്ദര്യാത്മക അളവുകോലുകളാലും ഏറെ പ്രാധാന്യമർഹിക്കുന്ന സിനിമയാണ്. ഇതിലെ അണ്ടർവാട്ടർ സീനുകളൊക്കെയും ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.