എംസോൺ റിലീസ് – 2774

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ashley Horner |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | ഡ്രാമ, റൊമാൻസ് |
ഫോട്ടോഗ്രാഫറായ മാഞ്ചസ്റ്ററും ടാക്‌സിഡെർമിസ്റ്റായ നൂണും തമ്മിലുള്ള വളരെ ആഴമേറിയതും മനോഹരമായതുമായ ചൂടൻ പ്രണയ കാവ്യമാണ് ദി ഓർഗാസം ഡയറിസ്.
പുറംപോക്ക് ഭൂമിയിലുള്ളൊരു ഗാരേജിലാണ് മാഞ്ചസ്റ്ററും നൂണും താമസിക്കുന്നത്. സമ്മർ റൊമാൻസ് ആഘോഷിക്കുന്ന അവർക്കിടയിൽ ഫ്രാണി എന്നൊരാൾ കടന്നു വരുന്നതോട് കൂടി ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നു. പിരിഞ്ഞിരിക്കുമ്പോളാണ് അവർക്കിടയിലുള്ള പ്രണയം എത്രമാത്രം ദൃഢമായിട്ടുള്ളതായിരുന്നെന്ന് അവർ തിരിച്ചറിയുന്നത്. അവരുടേതായൊരു ലോകത്തിൽ ജീവിക്കുന്ന ഇവരെ കണ്ടാൽ സ്വല്പം കിളിപോയവർ ആണോന്ന് പെട്ടെന്ന് തോന്നുമെങ്കിലും അവരുടെ പ്രണയം സത്യമുള്ളതായിരുന്നു.
ഇറോട്ടിക് വിഭാഗത്തിൽ വരുന്നൊരു പടമാണ്. അതുകൊണ്ട് തന്നെ ധാരാളം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തി ആവാത്തവരും ഇത്തരം ചിത്രങ്ങൾ താൽപ്പര്യമില്ലാത്തവരും കാണാതിരിക്കുക.