The Orphanage
ദി ഓർഫണേജ് (2007)
എംസോൺ റിലീസ് – 1239
ഭാഷ: | ഇംഗ്ലീഷ് , സ്പാനിഷ് |
സംവിധാനം: | J.A. Bayona |
പരിഭാഷ: | ഗായത്രി മാടമ്പി |
ജോണർ: | ഡ്രാമ, ഹൊറർ, മിസ്റ്ററി |
സ്പാനിഷ് ഫിലിം മേക്കറായ J.A ബയോണയുടെ ഹൊറർ കാറ്റഗറിയിൽ പെടുത്താവുന്ന സിനിമയാണ് ദി ഓർഫനേജ്. കേന്ദ്രകഥാപാത്രമായ ലോറയും കുറച്ച് കുട്ടികളുമടങ്ങുന്ന ഒരു അനാഥാലയം. അവിടെ നിന്ന് ലോറയെ ഒരു കുടുംബം ദത്തെടുക്കുന്നു. വർഷങ്ങൾക്ക് ശേഷം ലോറ ഭർത്താവിനും മകനുമൊപ്പം വന്ന് ഇതേ അനാഥാലയം സ്വന്തമാക്കുന്നു. എന്നാൽ പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. അതിന് പിന്നാലെയുള്ള ലോറയുടെയും അന്വേഷണം ചെന്നെത്തുന്നത് ആ അനാഥാലയത്തിന്റെ പഴയ കാല ചരിത്രത്തിലേക്കാണ്.