എം-സോണ്‍ റിലീസ് – 186
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alejandro Amenábar |
പരിഭാഷ | തസ്ലിം |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. യുദ്ധത്തിന് പോയ ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ഗ്രേസ് (നിക്കോൾ കിഡ്മാന് ) എന്ന് യുവതി, അപൂർവ രോഗത്തിന് അടിമകളായ തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി, ഇംഗ്ലീഷ് തീരത്തുള്ള ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു.
അവിടെ ജോലിക്ക് ഉണ്ടായിരുന്നവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാകുന്നു. എന്നാൽ പുതിയ 3 ആൾക്കാർ ജോലിക്കായി ഗ്രേസിനെ സമീപിക്കുന്നു, അവർക്ക് ഗ്രേസ് വിവിധ ജോലികൾ നല്കുന്നു.
തുടർന്നു വീട്ടിനുള്ളിൽ ചില വിചിത്ര സംഭവങ്ങൾ ഉണ്ടാക്കുന്നു. അത് പുതിയ ജോലിക്കാരുടെ വേലത്തരങ്ങൾ ആണെന്ന് ആദ്യം കരുതുന്ന ഗ്രേസ്, അവരോടു രൂക്ഷമായി പെരുമാറുന്നു പക്ഷെ പിന്നീട് അവൾക്കു കാര്യങ്ങൾ വ്യെക്തമാക്കുന്നു. തന്റെ ഗ്രഹത്തിൽ ഏതോ പ്രകൃത്യതീതശക്തിയുടെ പ്രവർത്തനം നടക്കുന്നെണ്ടെന്ന് അവൾ മനസിലാകുന്നു. പിന്നീടുള്ള അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ഞെട്ടിക്കുന്നതും, ശക്തവുമായ ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വല്യ സവിശേഷത. മറ്റു ‘പിശാചോപദ്രവമുള്ള വീട് ‘ എന്ന വിഷയം ചർച്ച ചെയ്യുന്ന ചിത്രങ്ങൾക്കുമുള്ള മറുപടിയാണ് ഈ ചിത്രം.
Thesis,vanilla sky തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ alejandro amenabar ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിക്കോൾ കിഡ്മാന്റെ അഭിനയമികവ് ചിത്രത്തിന് ഗുണം ചെയ്തു. ഹോർറോർ ചിത്രങ്ങളുടെ ആരാധകർക്ക് വേറിട്ട ഒരു അനുഭവമായിരിക്കും ‘the others’ എന്നത് തീർച്ചയാണ്.