The Pink Panther
ദി പിങ്ക് പാന്തർ (2006)
എംസോൺ റിലീസ് – 1732
സ്റ്റീവ് മാർട്ടിൻ, എമിലി മോർട്ടിമർ, ബിയോൺസ്, ജെയിൻ ഡേവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാൻ ലിയുടെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ കോമിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പിങ്ക് പാന്തർ. പാരീസിലെ പ്രസിദ്ധനായ ഫുഡ്ബോൾ കോച്ച് ഈവ് ഗ്ലുവോൺ ഒരു ഫുഡ്ബോൾ മത്സരത്തിനിടയിൽ കൊല്ലപ്പെടുകയും അയാളുടെ കയ്യിലുണ്ടായിരുന്ന പിങ്ക് പാന്തർ വജ്രം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അത് പാരീസിലാകെ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. ഈ കേസ് അന്വേഷിക്കാനായി ജാക് ക്ലൂസ്സോ എന്ന പോലീസുകാരനെ നിയമിക്കുന്നു. പാരീസ് മുഴുവൻ ഇളക്കി മറിച്ചുള്ള ജാക് ക്ലൂസ്സോ എന്ന ശിക്കാരി ശംഭുവിന്റെ രസകരമായ കേസന്വേഷണമാണ് ചിത്രത്തിന്റെ ഉള്ളടക്കം.