The Predator
ദ പ്രിഡേറ്റർ (2018)

എംസോൺ റിലീസ് – 3280

Download

4516 Downloads

IMDb

5.3/10

പതിവ് വേട്ടയാടൽ വിനോദത്തിൽ നിന്ന് വ്യതിചലിച്ച്, വരാനിരിക്കുന്ന യുദ്ധത്തിന് മനുഷ്യരെ പ്രാപ്തരാക്കാനുള്ള സഹായഹസ്തവുമായിട്ടാണ് ഇത്തവണത്തെ പ്രിഡേറ്ററിന്റെ വരവ്. എന്നാൽ അപ്രതീക്ഷിതമായി അതിന്റെ പേടകം, ക്വിൻ മെക്കന്നയെന്ന പട്ടാളക്കാരന്റെയും കൂട്ടരുടെയും മുന്നിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. പേടകത്തിലെ ഉപകരണങ്ങള്‍ കൈക്കലാക്കിയ മെക്കന്നയുടെ പിന്നാലെയായി ആ പ്രിഡേറ്ററും ഗവണ്മെന്റും.

അങ്ങനെ അയാളെ പിടിക്കുമെന്ന ഘട്ടത്തിലാണ്, അന്നുവരെ മനുഷ്യർ കണ്ടതിൽ വച്ചേറ്റവും പൊക്കമുള്ള, ജനിതകമാറ്റം വരുത്തിയ മറ്റൊരു സങ്കരയിനം പ്രിഡേറ്ററിന്റെ വരവ്. അതോടെ മനുഷ്യരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ നേതൃത്വം മെക്കന്നയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. കൂട്ടിനായി മുൻ സൈനികരായ കുറെ വട്ടന്മാരും ഒരു സയൻസ് ടീച്ചറുമുണ്ട്.

വേട്ടയാടലിൽനിന്ന് ശേഖരിക്കുന്ന അറിവുകൾ പ്രിഡേറ്ററുകൾ അവരുടെ നേട്ടത്തിന്, പ്രായോഗികമായി ഉപയോഗിക്കുന്നതായി കാണിക്കുന്നത്, മുൻഭാഗങ്ങളെ അപേക്ഷിച്ച് ഈ സിനിമയുടെ കഥാതന്തുവിലെ പുതുമയാണ്. ഡാർക്ക് ഹ്യൂമറും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ചിത്രത്തിന്റെ പിടിച്ചിരുത്തുന്ന ഘടകം, എണ്ണം പറഞ്ഞ അതിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണെന്ന് പറയാം.