The Prestige
ദി പ്രസ്റ്റീജ് (2006)

എംസോൺ റിലീസ് – 80

Download

23778 Downloads

IMDb

8.5/10

2006ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലിഷ്-അമേരിക്കൻ ചിത്രമാണ് ദി പ്രസ്റ്റീജ്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്. തിരക്കഥ തയ്യാറാക്കിയത് ക്രിസ്റ്റഫർ നോളനും സഹോദരനായ ജൊനാഥൻ നോളനും ചേർന്നാണ്. കേന്ദ്രകഥാപാത്രങ്ങളായ മാന്ത്രികരായി ഹ്യൂ ജാക്ക്മാൻ, ക്രിസ്റ്റ്യൻ ബെയ്ൽ എന്നിവര്‍ വേഷമിടുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍, വളര്‍ന്ന്‍ കൊണ്ടിരിക്കുന്ന രണ്ട് മാന്ത്രികരുടെ പരസ്പര മത്സരത്തിന്റെ കഥയാണ്‌ ദി പ്രസ്റ്റീജ്. എതിരാളിയുടെ ജാലവിദ്യ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മാന്ത്രികരേ പോലെ, നമ്മുടെയുള്ളില്‍ ഒരു മൂന്നാമത്തെ മാന്ത്രികനെ സൃഷ്ടിക്കാന്‍ സംവിധായകന് കഴിയുന്നു. അവരോടൊപ്പം നമ്മളും രഹസ്യങ്ങള്‍ ചികയുന്നു, പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. “ആര്‍ യൂ വാച്ചിംഗ് ക്ലോസ്ലി?”, ഇങ്ങനെയാണ് ചിത്രം തുടങ്ങുന്നത്, അതെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള അവസരങ്ങള്‍ നല്‍കാതെ സംവിധായകനെന്ന മാന്ത്രികന്‍ കാണികളെ കബളിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ചുരുള്‍ അഴിയാത്ത മറ്റൊരു ജാലവിദ്യയാണ്‌ ദി പ്രസ്റ്റീജ്.

മികച്ച ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനുമുള്ള ഓസ്കാർ നാമനിർദ്ദേശങ്ങൾ ഈ ചലച്ചിത്രം നേടി. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം നിരൂപകരുടെ ഇടയിലും മികച്ച അഭിപ്രായം സ്വന്തമാക്കി. കടപ്പാട് വിക്കി.