The Private Life of Sherlock Holmes
ദ പ്രൈവറ്റ് ലൈഫ് ഓഫ് ഷെർലക് ഹോംസ് (1970)

എംസോൺ റിലീസ് – 1132

Download

683 Downloads

IMDb

7/10

ഷെർലക് ഹോംസ് എന്ന ബുദ്ധി രാക്ഷസ്സന്റെ വിജയഗാഥകൾ എല്ലാവർക്കും അറിയാം. ഒരിക്കലും പരാജയപ്പെടാത്ത ഒരു കുറ്റാന്വേഷകൻ ആയിരുന്നോ ഷെർലോക്ക്? അതോ പരാജയങ്ങൾ എഴുതപ്പെടാതെ പോയതുകൊണ്ടാണോ. ഈയൊരു ചിന്തയിൽ നിന്നായിരിക്കാം ഈയൊരു സിനിമ ഉണ്ടായത്. ഷെർലക് ഹോംസിന്റെ പരാജയ കഥകളും വാട്ട്സൻ രഹസ്യമായി എഴുതി വെച്ചിട്ടുണ്ടെങ്കിലോ?

ഈ സിനിമ തുടങ്ങുന്നത് വാട്ട്സന്റെ മരണ ശേഷം 50 വർഷങ്ങൾക്ക് ശേഷം മാത്രമേ തുറക്കാൻ പാടുള്ളൂ എന്ന നിബന്ധനയോടെ വാട്ട്സൻ ഇംഗ്ലണ്ടിലെ ഒരു ബാങ്കിനെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ഒരു പെട്ടി തുറക്കുന്നതോടെയാണ്. രണ്ട് കഥകളാണ് ഈ സിനിമയിൽ പറയുന്നത്. ഒന്ന് അൽപ്പം നാണക്കേട് ഉണ്ടാക്കുന്നതും, മറ്റൊന്ന് ഷെർലക്കിനെ തോൽപ്പിച്ച ഒരു കേസിന്റെ കഥയുമാണ്.