The Reader
ദ റീഡർ (2008)

എംസോൺ റിലീസ് – 6

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Stephen Daldry
പരിഭാഷ: രാഗേഷ് രാജൻ എം
ജോണർ: ഡ്രാമ, റൊമാൻസ്
Download

19991 Downloads

IMDb

7.6/10

സ്റ്റീഫൻ ഡാൽഡ്രി യുടെ സംവിധാനാത്തിൽ, കേറ്റ് വിൻസ്ലറ്റ്, റൈഫ് ഫൈനസ്, ഡേവിഡ് ക്രോസ് എന്നിവർ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ റീഡർ“. രണ്ടാം ലോകമഹായുദ്ധാനന്തര ജർമനിയിൽ വച്ച്, പതിനഞ്ചുവയസ്സുകാരനായ മൈക്കലും മുപ്പത്താറുകാരിയായ ഹന്നയും തമ്മിൽ ഉടലെടുത്ത പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ വിഷയം. ജീവിതത്തിലാദ്യമായി പ്രണയത്തിന്റെ, ലൈംഗികതയുടെ ലഹരി അറിയിച്ചുതന്നവൾ, തന്റെ ലോകം തന്നെ ആയിരുന്നവൾ, ഏതാനും മാസങ്ങൾ കൊണ്ട് തന്നെ ഉന്മാദത്തിന്റെ കൊടുമുടിയേറ്റിയവൾ…

അവൾ ഒരക്ഷരം പോലും പറയാതെ തന്നെ വിട്ട് പോയത് മൈക്കലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എട്ടു വർഷത്തിനുശേഷം മൈക്കൽ അവളെ വീണ്ടും കാണുന്നത്‌ ഒരു കോടതിമുറിയിൽ വച്ചാണ്. അന്ന് അവിടെവച്ചറിഞ്ഞ സത്യങ്ങൾ അവന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്നവയായിരുന്നു. പക്ഷേ ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു, അതുവരെ അവൻ അറിഞ്ഞതിലും വലിയ ഒരു രഹസ്യം ഉള്ളിലൊതുക്കിയാണ് ഹന്ന ജീവിക്കുന്നതെന്ന്. വളരെ വലിയൊരു രഹസ്യം.

അഭിനേതാക്കളുടെ, പ്രത്യേകിച്ച്‌, കേറ്റ്‌ വിൻസ്ലെറ്റിന്റെ ഗംഭീര പ്രകടനം കൊണ്ട്‌ സമ്പന്നമായ സിനിമ അവർക്ക്‌ ആ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ വരെ നേടിക്കൊടുത്തു.