എം-സോണ്‍ റിലീസ് – 1642

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Ponsoldt |
പരിഭാഷ | ജിതിൻ.വി, അമൽ വിഷ്ണു |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
2008 ൽ Tim Tharp രചിച്ച ‘The Spectacular Now’ എന്ന നോവലിനെ അധികരിച്ച് 2013 ൽ James Ponsoldt ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണിത്.
മൈൽസ് ടെല്ലറും (സട്ടർ കീലി) ഷെയിലിൻ വൂഡ്ലിയും (ഏമി ഫിനക്കി) മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തൂലിക ചലിപ്പിച്ചിരിക്കുന്നത് സ്കോട്ട് ന്യൂസ്റ്റാറ്ററും മൈക്കൽ H. വെബ്ബറും കൂടിയാണ്.
യുവത്വത്തിന്റെ തിളപ്പും കൂടെ എല്ലാവിധ കുരുത്തക്കേടുകളും കൈമുതലാക്കിയ സട്ടർ കീലി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞു നീങ്ങുന്നത്. വളരെ യാദൃശ്ചികമായി ഏമി ഫിനക്കി എന്ന പെൺകുട്ടിയെ സട്ടർ കണ്ടുമുട്ടുന്നതോടെ ജീവിതത്തോടുള്ള അവന്റെ കാഴ്ചപ്പാടുകൾ തന്നെ പതിയെ മാറാൻ തുടങ്ങുന്നു. റൊമാൻസും ഡ്രാമയും ഇമോഷനും എല്ലാം ഇഴചേർത്താണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 2013 ലെ സൺ ഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഒട്ടേറെ നിരൂപക പ്രശംസകളും വാരി കൂട്ടിയിരുന്നു