The Vanishing
ദി വാനിഷിംഗ് (2018)

എംസോൺ റിലീസ് – 1390

1900ത്തിൽ ഫ്ലാനൻ ദ്വീപിലെ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാർ ദുരൂഹമായി അപ്രത്യക്ഷമായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രം. കരയിൽനിന്നും 32 കിലോമീറ്റർ അകലെയുള്ള ആ ലൈറ്റ്ഹൗസിൽ ആറാഴ്ചയിലൊരിക്കലാണ് ഷിഫ്റ്റുകൾ മാറുന്നത്. ഇത്തവണ അങ്ങോട്ട് നിയോഗിക്കപ്പെട്ട മൂന്നുപേർ ജെയിംസും, തോമസും, ഡൊണാൾഡു മായിരുന്നു. പുറംലോകവുമായി അവർക്കുന്നണ്ടായിരുന്ന ഏകബന്ധം ഒരു റേഡിയോ മാത്രമായിരുന്നു, അതാണെങ്കിൽ തകരാറിലും. അങ്ങനെയിരിക്കേ ലൈറ്റ്ഹൗസിന്റെ തീരത്തണഞ്ഞ ഒരു കൊച്ചു ബോട്ടിൽനിന്നും അവർക്കൊരു നിധി ലഭിക്കുകയാണ്. അതിനുവേണ്ടി അവർക്കൊരാളെ കൊല്ലേണ്ടിയും വന്നു. എങ്ങനെയാണ് ഈ സംഭവങ്ങൾ അവരുടെ തിരോധാനത്തിലേക്ക് നയിക്കുന്നതെന്നാണ് ചിത്രം നമുക്ക് അവതരിപ്പിച്ചു തരുന്നത്.