The Walking Dead Season 11
ദ വാക്കിങ് ഡെഡ് സീസൺ 11 (2021)

എംസോൺ റിലീസ് – 3317

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Idiot Box Productions
പരിഭാഷ: ഗിരി. പി. എസ്
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ
Download

11364 Downloads

IMDb

8.1/10

ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്.

അതിജീവനം ഒരാവശ്യമായി വരുമ്പോള്‍, ജീവിതമെന്ന പേരിൽ നമ്മൾ സങ്കൽപിച്ചെടുത്ത അർത്ഥങ്ങൾ ഒന്നുമല്ലാതാകും. ജീവന്റെ അർത്ഥം ‘ജീവനോടെ നിലനിൽക്കുക’ എന്ന് മാത്രമാകും. ബന്ധങ്ങൾ നശിക്കും. സൗഹൃദങ്ങള്‍ ഇല്ലാതാകും. നരഭോജികളായ മൃഗങ്ങളെ പോലെ നമ്മള്‍ പരസ്പരം കടിച്ചു കീറും. ഇത്രേയുള്ളൂ മനുഷ്യന്മാർ!

റിക്ക് ഗ്രൈംസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സംഭവിക്കുന്ന ഒരപകടത്തിൽ, അയാളുടെ ബോധം നശിച്ച് അയാള്‍ കോമയിലാകുന്നു. അതിൽ നിന്ന് ഉണരുന്ന റിക്കിന് കാണേണ്ടി വരുന്നത് ഒരു പുതിയ ലോകമാണ്! ആളൊഴിഞ്ഞ ആശുപത്രി കെട്ടിടവും, ചോര പതിഞ്ഞ ചുവരുകളും, അയാളെ പുറം ലോകത്തെ ഭീകരതയിൽ കൊണ്ടെത്തിക്കുന്നു. ‘വാക്കേഴ്സ്’ എന്ന് പേരിട്ട് വിളിക്കുന്ന സോംബികൾ, മനുഷ്യരെ കടിച്ചു കീറി ചോര കുടിക്കുന്ന ഒരു ലോകം അയാളെ കാത്തിരിക്കുകയായിരുന്നു. സ്വന്തം ഭാര്യയും മകനും ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കറിയില്ല. സഹായിക്കാനോ, സഹതപിക്കാനോ കൂടെ ആരുമില്ല. ചുറ്റും മനുഷ്യ മാംസത്തിന്റെ ഗന്ധം തേടിയലയുന്ന ശവങ്ങളുടെ മുഖം മാത്രം! പ്രതീക്ഷയുടെ ഒരു കണിക പോലും, അയാളെ എവിടെയും കാത്തിരിക്കുന്നില്ല.