The Warrior's Way
ദി വാരിയേഴ്‌സ് വേ (2010)

എംസോൺ റിലീസ് – 1495

Download

1339 Downloads

IMDb

6.2/10

കൂട്ടത്തിലെ അവസാനയാളും മരിക്കുന്നതുവരെ പരസ്പരം പോരടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത രണ്ട് ഗോത്രങ്ങളിലൊന്നിലെ യോദ്ധാവാണ് യാങ്. തന്‍റെ ശത്രുഗോത്രത്തിലെ അവസാന മനുഷ്യൻ ഒരു വയസ്സ് തികയാത്ത പെൺകുഞ്ഞാണെന്ന് അയാൾ കണ്ടെത്തി. ശത്രുവായ ആ കുഞ്ഞുരാജകുമാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ അയാൾ തന്‍റെ ലക്ഷ്യമെല്ലാം മറന്നുപോയി. ആ കുഞ്ഞിന്‍റെ ജീവൻ എടുക്കാതിരുന്നപ്പോൾ യാങ് സ്വന്തം ഗോത്രത്തിന്‍റെ മരണലിസ്റ്റിൽ ആദ്യത്തെ പേര് സ്വയം എഴുതുകയായിരുന്നു.

വെട്ടിയും കുത്തിയും കൊന്നും മടുത്ത യാങ്, കുഞ്ഞുരാജകുമാരിയെയും കൊണ്ട് പടിഞ്ഞാറൻ അമേരിക്കയിലെ പഴയ ഒരു സുഹൃത്തിനടുത്തേക്ക് പോയി. അവിടെ ആർക്കും വേണ്ടാത്ത ഒരുപിടി ജന്മങ്ങൾക്കിടയിൽ, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് യാങും രാജകുമാരിയും പുതിയ ജീവിതം ആരംഭിച്ചു. എന്നാൽ അവിടെ ദുഷ്ടന്മാരായ കൊള്ളക്കാർ വന്ന് വിളച്ചിലെടുക്കുമ്പോൾ, താൻ സ്നേഹിക്കുന്ന ആളുകൾ ദ്രോഹിക്കപ്പെടുന്നത് കാണുമ്പോൾ എല്ലാം ഒതുക്കി സ്വസ്ഥമായി കഴിയുന്ന യാങിലെ യോദ്ധാവിന് വെറുതേയിരിക്കാനാവുന്നില്ല. സ്വയം ചങ്ങലയ്ക്കിട്ട തന്നിലെ ആ യോദ്ധാവിനെ അയാൾക്ക് പുറത്തെടുക്കേണ്ടി വരുന്നു.