എം-സോണ്‍ റിലീസ് – 2306

ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ കെന്‍ ലോച്ച് ഒരുക്കിയ ക്ലാസിക്ക് ചലച്ചിത്രമാണ് “ദി വിൻഡ് ദാറ്റ് ഷേക്സ് ദി ബാർളി”. ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്നുള്ള മോചനത്തിനായി ഐറിഷ് ജനത, ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ(IRA) കീഴില്‍ സംഘടിച്ച് നടത്തിയ രക്തരൂഷിതമായ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ബ്രിട്ടീഷ് ക്രൂരതകള്‍ക്കെതിരെ ഐആര്‍എയില്‍ ചേര്‍ന്ന് പോരാടുന്ന രണ്ടുസഹോദരന്മാര്‍, പിന്നീട് ബ്രിട്ടനുമായുള്ള ഉടമ്പടിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ടുവ്യത്യസ്ത ചേരികളില്‍ നിലയുറപ്പിക്കേണ്ടിവരികയാണ്. ഒരേ രാജ്യത്തെ സഹോദരതുല്യരായ ജനത, കാലങ്ങളോളം ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടതിനെ, പരസ്പരം പോരാടുന്ന രണ്ടു സഹോദരന്മാരുമായി ചിത്രം ഉപമിക്കുന്നു.
2006ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി’ഓര്‍ നേടിയ ചിത്രം.