എം-സോണ്‍ റിലീസ് – 1401
മിനി സീരീസ്

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Julian Jarrold |
പരിഭാഷ | ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
അഗതാ ക്രിസ്റ്റിയുടെ പ്രശസ്തമായ കഥാപാത്രമായ പൊയ്റോട്ട് ഇല്ലാതെയും അനവധി ക്രൈം ത്രില്ലറുകൾ അവർ എഴുതിയിട്ടുണ്ട് അതെല്ലാം തന്നെ അനവധി തവണ സിനിമയായും TV സീരീസ് ആയുമെല്ലാം വന്നിട്ടുള്ളതുമാണ്. ഒരാൾ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു. അനവധി സാഹചര്യത്തെളിവുകളും ഒരു സാക്ഷിയും അയാൾക്കെതിരായുണ്ട്. എന്നാൽ അയാളെ ഈ കേസിൽ നിന്ന് പുഷ്പം പോലെ രക്ഷപ്പെടുത്താൻ കഴിയുന്ന ഒരു സാക്ഷിയുണ്ടെന്ന് അയാൾ വക്കീലിനോട് പറയുന്നു. ആ ആളെ കോടതിയിൽ കൊണ്ടുവന്ന് സാക്ഷി വിസ്താരം നടത്തുന്നതോടെ കേസ് ആകെ മാറി മറിയുന്നതാണ് കഥ.