എം-സോണ്‍ റിലീസ് – 1266
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Watkins |
പരിഭാഷ | ആഷിക് മജീദ് |
ജോണർ | ഡ്രാമ, ഫാന്റസി, ഹൊറര്‍ |
Info | 393621C7C4F4530A98337B19F4807987F69231EE |
ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ.
ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്‌ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി ‘കൃതിന് ഗിഫൊർഡ്’ എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്‌സ്. കിപ്പ്‌സിനെ സംബന്ധിച്ചു ഇതു സാധാരണ ഒരു ജോലി മാത്രമല്ല, തന്റെ ജോലി നിലനിർത്തുവാനുള്ള അവസാന അവസരം കൂടിയാണ്. പക്ഷെ ഒട്ടും സഹകരണ മനോഭാവമില്ലാത്ത പ്രദേശവാസികൾ ആ ജോലി ഒട്ടും എളുപ്പമാക്കുന്നില്ല.
കിപ്പ്‌സ് ജോലി ചെയ്യുന്ന കമ്പനിയുടെ ലോക്കൽ കോണ്ടാക്ട് ആയ ജെറോമും അയാളെ എത്രയും പെട്ടെന്ന് തിരിചയക്കുവാനാണ് ശ്രമിക്കുന്നത്. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട സാമുവൽ ഡെയ്‌ലി മാത്രമാണ് കിപ്പ്‌സിനോട് അല്പമെങ്കിലും അടുപ്പം കാണിക്കുന്ന വ്യക്തി.
ഇതിനിടക്ക് കിപ്പ്‌സ് ഈൽ മാർഷ് ഹൗസിൽ വച്ചു അലീസിന്റെ സഹോദരി ജേന്നറ്റിനെക്കുറിച്ചും അവരുടെ മകനെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. സംശയാസ്പദമയ സാഹചര്യത്തിൽ കിപ്പ്‌സ് അവിടെ ഒരു സ്ത്രീയെ കാണുന്നുണ്ടെങ്കിലും മുഴുവൻ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താനായില്ല. അധികം വൈകാതെ തന്നെ വിക്ടോറിയ എന്ന പെണ്കുട്ടി മരണപ്പെടുന്നു. വിക്ടോറിയയുടെ അസാധാരണമായ മരണത്തിനുതരവാദിയായി എല്ലാവരും കിപ്പ്‌സിനെ കുറ്റപ്പെടുത്തുന്നു. അയാളെ നാട്ടിൽ നിന്ന് തിരിച്ചയക്കാൻ നാട്ടുകാർ മുഴവൻ ശ്രമിക്കുന്നു. പക്ഷെ ജോലി പൂർത്തിയാക്കാതെ കിപ്പ്‌സിനു തിരിച്ചു പോകാനാകില്ല. നാട്ടുകാരിൽ നിന്നും സാമുവൽ ഡെയ്‌ലി കിപ്പ്‌സിനെ രക്ഷിച്ചു ഈൽ മാർഷ് ഹൗസിൽ എത്തിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന നാടകീയ രംഗങ്ങൾ കിപ്പ്‌സിന്റെ സാമാന്യ ബുദ്ധിക്കും അപ്പുറമായിരുന്നു.. ഒരു കുട്ടി കൂടി അസദരണമായ സാഹചര്യത്തിൽ മരണപ്പെടുന്നതോടെ ഈൽ മാർഷ് ഹൗസിനെക്കുറിച്ചും കൃതിന് ഗിഫൊർഡിലെ കുട്ടികളുടെ അസാധാരണ മരണങ്ങളെക്കുറിച്ചുമുള്ള സത്യങ്ങൾ കിപ്പ്‌സിന് വ്യക്തമാക്കുന്നു.