Then Came You
ദെൻ കെയിം യൂ (2018)

എംസോൺ റിലീസ് – 2483

Download

7223 Downloads

IMDb

6.9/10

Movie

N/A

2018 ൽ പീറ്റർ ഹറ്റ്ച്ചിങ്‌സ് സംവിധാനം ചെയ്ത സിനിമയാണ് ദെൻ കെയിം യൂ.

ഒരു ഹൈപ്പോകോൻഡ്രിയാക്ക് ആയ കാൽവിൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയിലെ ഒരു എയർപോർട്ടിൽ ബാഗ്ഗർ ബോയ് ആയി വർക്ക് ചെയ്യുകയാണ്. സ്വന്തം ആരോഗ്യത്തിൽ അമിത ഉൽക്കണ്ഠ ഉള്ള ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ക്യാൻസർ ബാധിതയായ സ്കൈ എന്ന പെൺകുട്ടി യാദൃശ്ചികമായി കടന്നു വരുന്നു.

തനിക്ക് ഇനി അധികകാലം ആയുസ്സില്ല എന്നു മനസിലാക്കിയ സ്കൈ, മരിക്കുന്നതിന് മുൻപ് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അടങ്ങിയ ഒരു ലിസ്റ്റ് തയ്യാറാക്കുകയും, അവ ചെയ്തു തീർക്കുവാൻ കാൽവിനോട് സഹായം ചോദിക്കുകയും ചെയ്യുന്നു. അതിലുപരി അവർ വളരെ നല്ല സുഹൃത്തുക്കളുമായി മാറുന്നു.

സ്കൈ എന്ന തന്റെ പുതിയ കൂട്ടുകാരി കാൽവിന്റെ എല്ലാ തരത്തിലുമുള്ള പേടിയും അകറ്റാൻ സഹായകരമാകുന്നുണ്ട്.

കാൽവിൻ ആയി Asa Butterfield (സെക്സ് എഡ്യൂക്കേഷനിലെ ഓട്ടിസ്സ്) ഉം സ്കൈ ആയി Maisie Williams (GOT ലെ ആര്യ സ്റ്റാർക്ക്) ഉം ആണ്‌ വേഷമിട്ടിരിക്കുന്നത്.

ഒരു ഫീൽഗുഡ് മൂവി ആയ ഈ സിനിമ ,
ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും നെഞ്ചിൽ ഒരു ചെറു വിങ്ങലും ഇല്ലാതെ കണ്ടുതീർക്കുവാൻ ആകില്ല.