Thor
തോർ (2011)

എംസോൺ റിലീസ് – 773

Download

20358 Downloads

IMDb

7/10

ജ്യോതിശാസ്ത്ര ഗവേഷകയായ ഡോക്ടർ ജെയ്ൻ ഫോസ്റ്റർ ആകാശങ്ങളിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിലാണ്.. അങ്ങനെയിരിക്കെ കുറച്ചകലെ അപ്രതീക്ഷിതമായ ചില അണുരണനങ്ങൾ അനുഭവപ്പെടുന്നു.
അവിടേക്ക് വണ്ടിയിൽ യാത്രയാകുന്ന ഫോസ്റ്ററും എറിക്കും ഡാർസിയും അപ്രതീക്ഷിതമായി മുന്നിൽ വന്നു നില്കുന്ന ഒരാളെ ഇടിച്ചു വീഴ്ത്തുന്നു.. ആശുപത്രിയിലേക്കെത്തിക്കുന്നു.
എന്നാൽ അയാൾ പറയുന്ന കാര്യങ്ങളാകട്ടെ ശാസ്ത്രത്തിനും ഉൾക്കൊകൊള്ളാൻ പറ്റാത്ത ചിലതായിരുന്നു. ആരാണയാൾ? എങ്ങനെയാണ് അയാൾ ഫോസ്റ്ററിന്റെ മുന്നിലെത്തുന്നത്?

MCUവിലെ നാലാമത്തെ ചിത്രത്തിലൂടെ, പിന്നീട് വരാനുള്ള Avengers ടീമിലെ പ്രധാന അംഗങ്ങളിൽ ഒരാളായ തോർ എന്ന ദൈവസമാനനായ സൂപ്പർഹീറോയെ അവതരിപ്പിക്കുകയാണ് ഇവിടെ. നോർസ് പുരാണങ്ങളിൽ ദേവേന്ദ്രന് സമാനനായ ദൈവങ്ങളുടെ രാജാവ് ഓഡിന്റെ സന്തതിയാണ് തോർ. അതേ പുരാണങ്ങളിൽ കുസ്തൃതികളുടെ ദേവൻ (lord of mischief) ആണ് ഓഡിന്റെ വളർത്തുപുത്രനായ ലോകി. ഇവർ തമ്മിലുള്ള വഴക്കുകളും ഓഡിനിൽ നിന്ന് അധികാരം തട്ടിയെടുക്കാനുള്ള ലോകിയുടെ ആഗ്രഹവും ഭൂമിക്ക് പുറത്തും ജീവനുണ്ടെന്നും അതിനെതിരെ സംരക്ഷണത്തിന് ഒരു ടീം ആവശ്യമാണെന്ന തിരിച്ചറിവും ഭൂമിയിലെ സമാധാന പാലകർക്ക് ആദ്യമായി മനസ്സിലാവുന്നതും MCUവിൽ പിന്നീട് വരാൻ ഇരിക്കുന്ന സംഭവവികാസങ്ങളുടെ തുടക്കം ഈ ചിത്രത്തിലൂടെ ആണെന്നതും ശ്രദ്ധേയമാണ്.