എംസോൺ റിലീസ് – 3241
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Christopher Cassel |
പരിഭാഷ | അർജുൻ ശിവദാസ് |
ജോണർ | ഡോക്യുമെന്ററി |
“ഞാൻ ശക്തനായ കാലമാണ്, ലോകങ്ങളെ നശിപ്പിക്കാൻ പുറപ്പെടുന്ന നാശത്തിന്റെ ഉറവിടം.”
- ഭഗവത്ഗീത; വിശ്വരൂപദർശനയോഗം (32)
ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോകം കണ്ട മികച്ച ഭൗതികശാസ്ത്രജ്ഞരിൽ ഒരാളായ ജൂലിയസ് റോബർട്ട് ഓപ്പൻഹൈമർ അദ്ദേഹത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തത്തെ വിവരിക്കാൻ കടമെടുത്ത വരികളാണ് ഇത്.
ഓപ്പൺഹൈമറുടെ ജീവിതത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങളെ അവലോകനം ചെയ്യുന്ന ഈ വർഷം റിലീസായ ഡോക്യുമെന്ററിയാണ് ടു എൻഡ് ഓൾ വാർ: ഓപ്പൻഹൈമർ & ദി അറ്റോമിക് ബോംബ്. നോളൻ സംവിധാനം ചെയ്ത ഓപ്പൻഹൈമർ എന്ന ചിത്രം കണ്ടവർക്ക് സംശയദൂരീകരണത്തിനായും, കാണാൻ പോകുന്നവർക്ക് കഥയെ അറിഞ്ഞ് മികച്ച രീതിയിൽ സിനിമ ആസ്വദിക്കാനും വളരെ സഹായകരമാകുന്ന ഒന്നാണ് ഈ ഡോക്യുമെന്ററി.
ഓപ്പൻഹൈമറെ കുറിച്ച് അക്കാലത്ത് വന്ന വാർത്തകൾ, അദ്ദേഹം കൊടുത്ത ഇന്റർവ്യൂകൾ, ബോംബ് സ്ഫോടനത്തെ അതിജീവിച്ചവരുടെ വെളിപ്പെടുത്തലുകൾ, മാധ്യമ ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രശസ്തിയാർജ്ജിച്ച പലരുടെയും അഭിപ്രായങ്ങളും കണ്ടെത്തലുകളും എല്ലാം ഒരുമിച്ച് ചേർത്ത ഈ ഡോക്യൂമെന്ററി ഒന്നര മണിക്കൂർ സമയം കൊണ്ട് അന്നത്തെ പ്രധാന സംഭവവികാസങ്ങളുടെ ഒരു നേർചിത്രം വരച്ചിടുന്നുണ്ട്. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു വർക്ക് എന്ന് തന്നെ പറയാം.