എംസോൺ റിലീസ് – 1051

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Roger Spottiswoode |
പരിഭാഷ | രാഗേഷ് രാജൻ എം |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ |
ജയിംസ് ബോണ്ട് പരമ്പരയിലെ പതിനെട്ടാമത്തേതാണ് 1997-ൽ റോജർ സ്പോട്ടിസ് വൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം. പിയേഴ്സ് ബ്രോസ്നാൻ രണ്ടാമതും ബോണ്ടിന്റെ വേഷമണിയുന്ന ചിത്രത്തിൽ ജോനാഥൻ പ്രൈസ്, മൈക്കൽ യോ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു.
മാധ്യമ ചക്രവർത്തിയായ എലിയട്ട് കാർവർ തന്റെ സാമ്രാജ്യം ലോകമാകെ വ്യാപിപ്പിക്കുന്നതിനായി ഒരു മൂന്നാം ലോകമഹായുദ്ധത്തിനു കോപ്പുകൂട്ടുകയാണ്. H M S ഡെവൺഷയർ എന്ന ബ്രിട്ടീഷ് കപ്പൽ ചൈനീസ് അധീനതയിലുള്ള കടലിൽ വച്ച് കാർവറിന്റെ സംഘം തകർക്കുന്നു. അതിൽ നിന്ന് മോഷ്ടിച്ച മിസൈൽ ചൈനയിലേക്ക് വിക്ഷേപിച്ച് ബ്രിട്ടീഷ്, ചൈനീസ് ഗവൺമെന്റുകളെ തെറ്റിദ്ധരിപ്പിച്ച് യുദ്ധത്തിന് തുടക്കമിടാനുള്ള കാർവറിന്റെ പദ്ധതി തകർക്കാൻ MI6 ഏജന്റായ ബോണ്ടും ചൈനീസ് രഹസ്യാന്വേഷക വെയ് ലിന്നും ഒരുമിക്കുന്നു.
അത്യാധുനിക സംവിധാനങ്ങളുള്ള കാർ, ബൈക്ക് ചെയ്സ് രംഗങ്ങൾ, മികച്ച ആക്ഷൻ രംഗങ്ങൾ എന്നിങ്ങനെ ബോണ്ട് ചിത്രങ്ങളുടെ ആരാധകർക്ക് വേണ്ടതെല്ലാമുള്ള ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് നടത്തിയത്.
എംസോൺ റിലീസ് ചെയ്തിട്ടുള്ള മറ്റു ജയിംസ് ബോണ്ട് ചിത്രങ്ങൾ