Toy Story 4
ടോയ് സ്റ്റോറി 4 (2019)

എംസോൺ റിലീസ് – 1540

Download

2457 Downloads

IMDb

7.6/10

ഫോർക്കി” എന്ന പുതിയൊരു കളിപ്പാട്ടം വൂഡിയുടെയും സംഘത്തിന്റെയും ഒപ്പം ചേരുമ്പോൾ, പഴയതും പുതിയതുമായ സുഹൃത്തുക്കൾക്കൊപ്പം ഒരു റോഡ് ട്രിപ്പ് ഈ ലോകം ഒരു കളിപ്പാട്ടത്തിന് എത്ര വലുതാണെന്ന് വെളിപ്പെടുത്തുന്നു.

പണ്ട് ആൻഡിയുടെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്ന വൂഡി ഇപ്പോൾ ബോണിയുടെ കളിപ്പാട്ടമാണ്. പക്ഷേ ബോണിക്ക് ഇപ്പോൾ വൂഡിയോട് വല്യ താത്പര്യമില്ല. ഇത് കൂടെയുള്ള മറ്റ് കളിപ്പാട്ടങ്ങൾ ശ്രദ്ധിക്കുകയും വൂഡിയോട് പറയുകയും ചെയ്യുന്നു.

എന്നാൽ സങ്കടം ഉള്ളിൽ ഒതുക്കി ഇതൊന്നും എനിക്ക് വലിയ കാര്യമല്ല എന്ന ഭാവത്തിൽ നടക്കുന്ന വൂഡിയെ താൻ ഉപേക്ഷിക്കപ്പെട്ടു എന്നും ഇനി തന്റെ ജീവിതത്തിന് എന്ത് അർത്ഥം, ഇനി എന്തിന് താൻ ജീവിക്കണം എന്ന ചിന്ത വല്ലാതെ അലട്ടുകയും ചെയ്യുന്ന സമയത്ത് ബോണി പുതിയൊരു കളിപ്പാട്ടത്തെ ഇഷ്ടപ്പെട്ട് തുടങ്ങുന്നു. പക്ഷേ ഫോർക്കിയെന്ന് ബോണി വിളിക്കുന്ന അവൻ പറയുന്നത് അവനൊരു കളിപ്പാട്ടമല്ല എന്നാണ്. ബോണിക്ക് വേണ്ടി ഫോർക്കിയെ സംരക്ഷിക്കുന്നത് തന്റെ ദൗത്യമായി സ്വീകരിക്കുകയാണ് വുഡി.