എംസോൺ റിലീസ് – 2865
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Wally Pfister |
പരിഭാഷ | അരുൺ ബി. എസ്. കൊല്ലം |
ജോണർ | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
ഭൂമിയിൽ ഇന്നുവരെ ജനിച്ചിട്ടുള്ള മനുഷ്യരുടെയെല്ലാം ബുദ്ധിശക്തിയും വികാരങ്ങളും ബോധവുമുള്ളൊരു സംവിധാനം വന്നാൽ എങ്ങനെയിരിക്കും? അത് ലോകത്തിന് ഗുണമായിരിക്കുമോ അതോ ദോഷമായിരിക്കുമോ ഉണ്ടാക്കുക?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വിൽ കാസ്റ്റർ അത്തരമൊരു സംവിധാനം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. അദ്ദേഹമതിൽ വിജയിക്കുമോ അതോ പരാജയപ്പെടുമോ? അതോ സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തുമോ? അതറിയാൻ 2014-ൽ പുറത്തിറങ്ങിയ ട്രാൻസെൻഡൻസ് (Transcendence) എന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ത്രില്ലർ ചലച്ചിത്രം കാണുക.
ജോണി ഡെപ്പ്, മോർഗൻ ഫ്രീമാൻ, കിലിയൻ മർഫി, റബേക്ക ഹാൾ തുടങ്ങീ വൻ താരനിരയുള്ള ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് കാട്ടിത്തരുന്നു. ചടുലമായ ആക്ഷൻ രംഗങ്ങളോ പ്രേഷകരെ പിടിച്ചിരുത്തുന്ന മുഹൂർത്തങ്ങളോ ഒന്നുമില്ലാതെ പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന ഈ സിനിമ, പ്രേഷകരെ ചിന്തിപ്പിക്കുന്ന പല കാര്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ബോക്സ് ഓഫീസിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ ഈ ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മികച്ച ഛായാഗ്രഹണം കൊണ്ടും നിരൂപകശ്രദ്ധ നേടുകയുണ്ടായി.