Transformers: Revenge of the Fallen
ട്രാൻസ്ഫോമേഴ്സ്: റിവഞ്ച് ഓഫ് ദ ഫോളൻ (2009)

എംസോൺ റിലീസ് – 3339

Download

1070 Downloads

IMDb

6.0/10

മൈക്കിൾ ബേയുടെ സംവിധാനത്തിൽ 2007 പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്സ് എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് 2009 ൽ പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്‌സ് റിവെൻജ് ഓഫ് ദ ഫാളൻ.

കഥയിലേക്ക് വന്നാൽ ട്രാൻസ്ഫോമേഴ്‌സ് 2007 ലെ സംഭവങ്ങൾക്ക് ശേഷം ഒരു കോളേജ് ജീവിതമൊക്കെ കെട്ടിപടുത്തി ഒരു സാധാരണ ജീവിതത്തിലേയ്ക്ക് പോകുവാൻ ശ്രമിക്കുകയാണ് സാം വിറ്റ്വിക്കി. മിച്ചം വന്ന ഡിസെപ്റ്റിക്കോണുകളെ നശിപ്പിക്കുന്ന ഓപ്പറേഷനുകളുമായി ഒപ്റ്റിമസും കൂട്ടരും കഴിയുന്നു. അങ്ങനെയുള്ള ഒരു ഓപ്പറേഷനിൽ ഒരു ഡിസെപ്റ്റിക്കോണിൽ നിന്നും വരാൻ പോകുന്ന ഒരു വലിയ ശത്രുവിനെ പറ്റിയുളള ഭീഷണി ഉയരുന്നു. അതേസമയം കോളേജിൽ പോയ സാം ചില ഭ്രാന്തൻ ചിഹ്നങ്ങൾ കാണാൻ തുടങ്ങുന്നു. ആരാണീ ശത്രു? ഒപ്റ്റിമസിനും കൂട്ടർക്കും അവരെ തടയാനാകുമോ? എന്തുകൊണ്ടാണ് സാം ഇത്തരം ഭ്രാന്തൻ ചിഹ്നങ്ങൾ കാണുന്നത്? ഈ ചിഹ്നങ്ങളുടെ അർഥമെന്ത്? തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ വിഷ്വൽ എഫക്റ്റ്സിന് യാതൊരു മങ്ങലും വരുത്താതെ പ്രേഷകരിലേക്ക് എത്തിക്കുന്നതിൽ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. മികച്ച ആക്ഷൻ, സംഭാഷണ രംഗങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്താലും സമ്പുഷ്ട്ടമായ ഈ ചിത്രം ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളിൽ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും തരുക എന്നതിൽ യാതൊരു സംശയവുമില്ല.