എം-സോണ്‍ റിലീസ് – 461
ഭാഷ | ഹിന്ദി |
സംവിധാനം | Vikramaditya Motwane |
പരിഭാഷ | തൻസീർ സലിം |
ജോണർ | ആക്ഷൻ, ഡ്രാമ, ത്രില്ലർ |
മനുഷ്യവാസമില്ലാത്ത ഒരിടത്തു പെട്ടു പോവുക,തുടർന്ന് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുക. അതി ജീവന കഥകളുടെ പ്രമേയം ചുരുക്കത്തിൽ ഇങ്ങാനാണ്.എന്നാൽ ഇതിൽ നിന്നെല്ലാം ഒരൽപ്പം വ്യത്യസ്തമായതാണ് trapped എന്ന 2017 ൽ ഇറങ്ങിയ ഈ ഹിന്ദി ചലച്ചിത്രം .ആൾ താമസമില്ലാത്ത ഒരു വലിയ ഫ്ലാറ്റ് ന്റെ മുകളിൽ അകപ്പെട്ടു പോയ ഒരു യുവാവിന്റെ അതി ജീവന ശ്രമങ്ങൾ ആണ് ചിത്രം പറയുന്നത്.ലോകവും മനുഷ്യരും തന്റെ മുന്നില് നീണ്ടു നിവർന്നു കിടക്കുന്നു.എന്നിട്ടും സഹായം ലഭിക്കാതെ മരണത്തിലോട്ടു പോകുന്ന ഒരുവന്റെ മാനസികാവസ്ഥ ഹൃദയഭേദകമാണ്.കണ്മുന്നിൽ കാണുന്ന മനുഷ്യരോട് സഹായത്തിനായി അലറി വിളിക്കുന്നു.പക്ഷെ ഇത്രയും ഉയരത്തിലുള്ളവന്റെ ശബ്ദം അവർ കേൾക്കുന്നില്ല. ഒരു റൂമിൽ അല്ലെ അകപ്പെട്ടത് എങ്ങനെയെങ്കിലുമൊക്കെ രക്ഷപ്പെടാം എന്നാണ് നാം ചിന്തിക്കുന്നതെങ്കിൽ നമുക്ക് തെറ്റി.ആ മുറിയും അവൻ അകപ്പെടുന്ന സ്ഥിതിയും ഫ്ലാറ്റിന്റെ പരിസരവുമെല്ലാം പരിശോധിക്കുമ്പോൾ അവൻ ഒരിക്കലും രക്ഷപ്പെടാൻ ചാൻസ് ഇല്ല എന്നു നാം വിധി എഴുത്ും. സിനിമക്ക് വേണ്ടി സാഹചര്യങ്ങൾ ഉണ്ടാക്കുകയല്ല ഇവിടെ ചെയ്യുന്നത്.നല്ല കെട്ടുറപ്പുള്ള തിരക്കഥയോട് കൂടി എല്ലാം വിശ്വാസയോഗ്യവും വിശ്വാസനീയവുമായാണ് കഥ പറഞ്ഞു പോകുന്നത്.ആദ്യാവസാനം വരെ ത്രിൽ അടിപ്പിച്ചു നിർത്തുന്നതാണ് ഈ ഇന്ത്യൻ സറൈവിംഗ് ഡ്രാമ എന്ന് 100 ശതമാനം ഉറപ്പ്