Troy
ട്രോയ് (2004)

എംസോൺ റിലീസ് – 110

Download

3022 Downloads

IMDb

7.3/10

ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം ‘ഇലിയഡ്‌’ ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ട്രോയ്’. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന്‍ പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്‍റെ ഭാര്യ ഹെലനെ പ്രണയിച്ചു ട്രോയിയിലേക്ക് കൊണ്ട് വരുന്നു. മെനാലാസ് യുദ്ധക്കൊതിയനായ അഗമെംനോണിന്‍റെ സഹായത്തോടെ ഗ്രീക്കിനെ മുഴുവന്‍ ട്രോയിക്കെതിരെ അണി നിരത്തി യുദ്ധത്തിനു വരുന്നു. ഗ്രീക്കും ട്രോയിയും തമ്മിലുള്ള ഗംഭീര യുദ്ധത്തിന്‍റെ കഥയാണ് ട്രോയ്. സ്വന്തം രാജ്യത്തിന്‌ വേണ്ടി യുദ്ധം ചെയ്യുന്ന ട്രോയ് രാജകുമാരന്‍ ഹെക്ടറും, ഒരു രാജ്യത്തോടും കൂറില്ലാതെ സ്വന്തം യശസ്സിനു വേണ്ടി മാത്രം യുദ്ധം ചെയ്യുന്ന അഖില്ലിസും തമ്മിലുള്ള യുദ്ധം കൂടിയാണിത്. ഹെക്ടര്‍ സ്വന്തം ജീവന്‍ കൊടുത്തും രാജ്യത്തെ ആയിരങ്ങളെ രക്ഷിക്കാന്‍ താല്പര്യപ്പെടുമ്പോള്‍, ഒരു വന്‍ യുദ്ധത്തിലൂടെ തന്‍റെ പേര് എന്നും ഓര്‍ക്കപ്പെടനമെന്നു അഖില്ലിസ് ആഗ്രഹിക്കുന്നു. അഖില്ലിസ് ആയി ബ്രാഡ് പിറ്റും ഹെക്ടര്‍ ആയി എറിക് ബാനയും വേഷമിടുന്നു.