True Lies
ട്രൂ ലൈസ് (1994)

എംസോൺ റിലീസ് – 3429

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: James Cameron
പരിഭാഷ: പ്രജുൽ പി
ജോണർ: ആക്ഷൻ, കോമഡി, ത്രില്ലർ
Subtitle

6115 Downloads

IMDb

7.3/10

ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്‌ത് 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ കോമഡി ചിത്രമാണ് ട്രൂ ലൈസ്.

ഹാരി അമേരിക്കൻ രഹസ്യാന്വോഷണ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇക്കാര്യം അവൻ്റെ ഭാര്യക്കും മകൾക്കും അറിയില്ല. അവർക്ക് മുൻപിൽ അവൻ ഒരു കമ്പ്യൂട്ടർ സെയിൽസ് റെപ് ആയി അഭിനയിക്കുകയാണ്.

രാജ്യം അക്രമിക്കാനുള്ള തീവ്രവാദികളുടെ പ്ലാൻ മനസ്സിലാക്കുന്ന ഹാരി, അത് തകർക്കാൻ ഉള്ള ദൗത്യത്തിനിടെയാണ് തന്റെ ഭാര്യക്ക് മറ്റൊരാളുമായി ഒരു രഹസ്യ ബന്ധം ഉണ്ടെന്നറിയുന്നത്. ഭാര്യയേയും രഹസ്യക്കാരനെയും കയ്യോടെ പിടികൂടാൻ പോയ തൻ്റെ പിന്നാലെ ഒരുകൂട്ടം തീവ്രവാദികൾ ഉണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല.

ഏജൻ്റായ ഹാരി ടാസ്‌കറായി അർണോൾഡ് ഷ്വാര്‍സ്നെഗർ അഭിനയിക്കുന്നു. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ള ഈ ചിത്രം 1994-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്.